കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 31/01/2026 ശനിയാഴ്ച വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ നിയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജ്വല്ലറി, ഐ ടി, കൺസ്ട്രക്ഷൻ, റീറ്റൈൽ, ബാങ്കിംഗ് & ഇൻഷുറൻസ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ തുടങ്ങിയ വിവിധ മേഖലകളിലായി 3000 ത്തോളം ഒഴിവുകൾ.
60 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു, SSLC, PLUS TWO, DEGREE, B TECH, ITI, DIPLOMA തുടങ്ങി ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, കോഴിക്കോട്. (ഫോൺ നമ്പർ : 0495-2370176, 2370179)







