കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലെയും അറിയപ്പെടുന്ന നൃത്താധ്യാപകൻ കെ.ടി. ശ്രീധരൻ ഗിന്നസ് ബുക്കിൽ ഇടം നേടി. 2024 ഡിസമ്പർ 9 ന് കൊച്ചിയിൽ നടന്ന മെഗാ ഭരതനാട്യത്തിന് നേത്യത്വം നല്കിയ മൃദംഗ വിഷൻ ആർട്ട് മാഗസിനൊപ്പം ചുവടു വച്ച നർത്തകികൾക്ക് പരിശീലനം നല്കിയ ഗുരുനാഥൻ എന്ന നിലയിലാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ യുവജനോത്സവത്തിനായി നൃത്തം പരിശീലിപ്പിച്ചു വരുന്ന ഈ കലാകാരൻ ഭരതനാട്യത്തിൽ ബിരുദധാരിയാണ്. മേപ്പയൂർ നിടുമ്പൊയിൽ പ്രിയദർശിനി കലാവേദി സ്ഥാപക പ്രസിഡന്റാണ്. അരിക്കുളം ശ്രീരഞ്ജിനി കലാലയം പ്രിൻസിപ്പാൾ, കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം & ഫോക് ലോർ സെന്റർ പ്രിൻസിപ്പാൾ, നന്മ മേഖലാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. പേരാമ്പ്ര സെന്റ് മീരാസ് പബ്ലിക് സ്കൂൾ, കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂൾ എന്നിവടങ്ങളിലെ നൃത്താധ്യാപകനായിരുന്ന ഇദ്ദേഹം മേപ്പയൂർ നിടുമ്പൊയിൽ സ്വദേശിയാണ്.
Latest from Local News
ഡോ. അഫ്ഷാൻ ജിപ്മറിൽ നിന്നും എംഡി അനസ്തെഷ്യോളജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടി. പയ്യോളി കീഴൂർ ശിശിരത്തിൽ ഷെരീഖ് ഖാദറിന്റെ
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന് വൈകീട്ട് നാലുമണിക്ക് നടക്കും. പ്രശസ്ത എഴുത്തുകാരി ശ്രീമതി
എ കെ ജി ലൈബ്രറി തറമലങ്ങാടി റിപ്പബ്ലിക്ക് ദിനചാരണത്തിന്റെ ഭാഗമായി ‘വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ഗൃഹസന്ദർശനം
റിപ്പബ്ലിക് ദിനാഘോഷത്തിന് വേറിട്ട മാതൃകയുമായി എരവട്ടൂർ ജനകീയ വായനശാല. ഭരണഘടനാ സാക്ഷരതയും വായനയുടെ പ്രസക്തിയും ജനങ്ങളിലെത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘അക്ഷര കരോൾ’ ശ്രദ്ധേയമായി.
വടകര പാർലമെന്റ് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് (MPLADS) ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗം ജില്ലാ







