കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഒത്തിരിപ്പ് എന്ന പേരിൽ ത്രിതല പഞ്ചായത്തുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളെക്കുറിച്ചും വീടകങ്ങളിൽ കിടപ്പിലായവർക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ സാന്ത്വന പരിചരണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഗമം ചർച്ച ചെയ്തു. എഴുത്തുകാരൻ നജീബ് മൂടാടി ഒത്തുചേരൽ ഉദ്ഘാടനം ചെയ്തു.
കൈൻഡ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷനായി. കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ വിഷയം അവതരിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂർ, ലത.കെ പൊറ്റയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം വേലായുധൻ, ടി.സുനിത ബാബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ഭാസ്കരൻ, നിഷാഗ ഇല്ലത്ത്, സവിത വലിയ പറമ്പത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറക്കീൽ അശോകൻ, കുഞ്ഞബ്ദുള്ള തേറമ്പത്ത്, രാധാകൃഷ്ണൻ എടവന മീത്തൽ, ടി.ടി രാമചന്ദ്രൻ, വിജില എ രേമ്മൻകണ്ടി, ദീപ്തി നമ്പ്രോട്ടിൽ, സുനിൽ പാണ്ട്യാടത്ത്, രജിത കടവത്ത് വളപ്പിൽ, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, കൈൻഡ് രക്ഷാധികാരികളായ ഇടത്തിൽ ശിവൻ മാസ്റ്റർ, കേളോത്ത് മമ്മു, കൈൻഡ് വൈസ് ചെയർമാൻ ടി.എ സലാം, സെക്രട്ടറിമാരായ യു.കെ അനീഷ്, റിയാസ് പുതിയടത്ത്, കൈൻഡ് വിമൻസ് ഇനിഷ്യേറ്റീവ് സെക്രട്ടറി സാബിറ നടുക്കണ്ടി, സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് സെക്രട്ടറി മുഹമ്മദ് ഷാമിൽ.ടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പരിപാടിയിൽ വെച്ച് ജനപ്രതിനിധികൾക്ക് ഉപഹാരം നൽകി. കൈൻഡ് ജനറൽ സെക്രട്ടറി അഷ്റഫ് എരോത്ത് സ്വാഗതവും വളണ്ടിയർ കോഡിനേറ്റർ എം.ജറീഷ് നന്ദിയും പറഞ്ഞു.







