തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ശതവാർഷികാഘോഷം ‘തിരുശതം’ പൂർവവിദ്യാർഥി സംഗമം
സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി വിനോദ് മാരാർ, ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങുകേളിയോടെ ഉദ്ഘാടനസമ്മേളനം കവിയും ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.

അശോകൻ കോട്ട് അധ്യക്ഷനായ ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ് മുഖ്യാതിഥി ആയി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മി അംഗം ഹഫ്സമനാഫ്, വാർഡ് മെമ്പർ, നളിനി കെ എം, പിടിഎ പ്രസിഡൻ്റ് കെ കെ ഫാറൂക്ക്, എച്ച് എം സി ചെയർമാൻ ഷിജു പി കെ, സ്കൂൾ മാനേജർ ടി കെ ജനാർദ്ദനൻ, പ്രിൻസിപ്പൽ.ടി കെ ഷെറീന, എച്ച് എം.കെ കെ വിജിത റിട്ട എച്ച് എം. എം സി മമ്മദ്കോയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം കൺവീനർ വാഴയിൽ ശിവദാസൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ രാമചന്ദ്രൻ പൂർവ്വഅധ്യാപകരെ ആദരിച്ചു.

പദ്മനാഭൻ കാഞ്ഞിലശ്ശേരി, സന്തോഷ്‌ കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, വിഷ്ണു പ്രസാദ് കാഞ്ഞിലശ്ശേരി, സബിൽ കാഞ്ഞിലശ്ശേരി, അശോകൻ കാഞ്ഞിലശ്ശേരി എന്നീ പൂർവ്വ വിദ്യാർഥികൾ അണിനിരന്ന വാദ്യ മേളം, 76 ബാച്ച് അവതരിപ്പിച്ച തിരുവാതിരക്കളി, 94 ബാച്ച് അവതരിപ്പിച്ച ഒപ്പന, ശശി പൂക്കാട് പത്മനാഭൻ കാഞ്ഞിലശ്ശേരി അവതരിപ്പിച്ച മ്യൂസിക്കൽഫ്യൂഷൻ, ശതനൃത്തവിസ്മയം, ഷോളി പൂക്കാടിന്റെ നേതൃത്വത്തിൽ
നൂറോളം കലാകാരന്മാർ അണിനിരന്ന ക്ലാസിക്കൽ ഫ്യഷൻ, 94 ബാച്ച് കരോക്ക, സോളോഡാൻസ്, എസ് ബി ആതിര , എസ് ബി ദേവാനാന്ദയുടെ സെമി ക്ലാസിക്കൽ നൃത്തം, 91 ബാച്ചിന്റ ഫ്യൂഷൻ ഡാൻസ് 86 ബാച്ചിന്റെ ഗ്രൂപ്പഡാൻസ് /
നാടകം, , ഷോർട്ട് ഫിലിം / തുടങ്ങിയവയും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദീപക് ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Next Story

കൈൻഡ് പാലിയേറ്റീവ് കെയർ ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

Latest from Local News

ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ; ചേമഞ്ചേരിക്കും അഭിമാനം

ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ

വായനയുടെ പുതിയ അധ്യായങ്ങൾക്ക് പയ്യോളിയിൽ തുടക്കമായി

അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. ​പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ,

കൈൻഡ് പാലിയേറ്റീവ് കെയർ ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഒത്തിരിപ്പ് എന്ന പേരിൽ ത്രിതല പഞ്ചായത്തുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ

കലാ കായിക സാംസ്കാരിക പൊതു ഇടങ്ങൾ ശക്തിപ്പെടണം – അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ

നടുവണ്ണൂർ: പ്രാദേശിക കലാ കായിക സാംസ്കാരിക സമിതികളും പ്രതിഭകളും പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുക വഴി കേരളത്തിന്റെ സാമൂഹ്യാരോഗ്യം സൂക്ഷിച്ചു പോന്നിട്ടുണ്ടെന്നും അതിന്