കാരംസ് അസോസിയേഷൻ കൊയിലാണ്ടി നാലാം വാർഷിക സമ്മേളനം കെ.സി.എ ക്ലബ്ബിൽ വച്ച് നടന്നു. യോഗത്തിൽ നിതിൻ.ടി.പി ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ചു. ശ്രീശാന്ത് അധ്യക്ഷനായ ചടങ്ങിൽ രക്ഷാധികാരി ഹാഷിം പി കെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റിപ്പോർട്ട് സെക്രട്ടറി നിതിൻ ടി പി അവതരിപ്പിച്ചു. മുൻ പ്രസിഡൻ്റ് ലത്തീഫ് ദിനാർ, മുൻ സെക്രട്ടറി മുസ്തഫ, ഷിജു സി.പി. എന്നിവർ ആശംസ അറിയിച്ചു. വരവ് ചിലവ് കണക്ക് ട്രഷറർ രഞ്ജിത്ത് നാഥ് അവതരിപ്പിക്കുകയും ചെയ്ത ചടങ്ങിൽ വിജയം കൈവരിച്ച കളിക്കാർക്ക് അനുമോദനം നൽകുകയും ചെയ്തു.
2026 വർഷത്തെ രക്ഷാധികാരികളായി ഹാഷിം പി കെ, പ്രസിഡൻ്റ് ശ്രീശാന്ത്. എം. പി., ജനറൽ സെക്രട്ടറി: രഞ്ജിത്ത് നാഥ്, ട്രഷറർ: .ആഷിക്. കെ.ആൽബ, ജോയിൻ സെക്രട്ടറി: മുസ്തഫ കിയരിയൂർ, വൈസ് പ്രസിഡൻ്റ് അമൽ ദാസ്, എക്സിക്യൂട്ടീവ് മെമ്പർമാരായി നജീബ്, ലൈജേഷ്, രഞ്ജിത്ത്, കുറുവങ്ങാട്, വിനീഷ് ജാക്കി, ലത്തീഫ് ദിനാർ, മുഹമ്മദലി, ഇസ്മയിൽ എന്നിവരെ തിരഞ്ഞെടുത്തു.







