സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെയും സയ്യിദ് ഉമ്മർ ബാഫഖി തങ്ങളുടെയും ജന്മ കർമ്മ പഥമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 41ാം വാർഡിൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി 41 പുതിയ ലൈറ്റുകൾ സ്ഥാപിച്ചു. 60 ലൈറ്റുകളാണ് ലക്ഷ്യമിടുന്നത്.
നഗരസഭ സ്ട്രീറ്റ് ലൈറ്റുകൾ റിപ്പയർ ചെയ്യുന്നത് സമയബന്ധിതമായി പൂർത്തീകരിക്കാത്തത് കാരണം രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അതിരാവിലെ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമായി സോളാർ ലൈറ്റുകളോടൊപ്പം വീട്ടുകാരുടെ സഹായത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് നായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ഇഴ ജന്തുക്കളുടെ ആക്രമണം നേരിടുന്ന സാഹചര്യത്തിലും ഈ പദ്ധതി അങ്ങേയറ്റം ഗുണകരമാവുകയാണ്.
സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം സയ്യിദ് ഹുസൈൻ ബാഫഖി തങ്ങളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാർഡിലെ പച്ചപട ലൈറ്റുകൾ സ്ഥാപിക്കുന്ന ചുമതല നിർവഹിച്ചു. പുതിയ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും നഗരസഭ മുൻ കൗൺസിലവുമായ എ.അസീസ് മാസ്റ്റർ നിർവഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇൻ ചാർജ് ടി അഷറഫ്, വാർഡ് കൗൺസിലർമാരായ ആയിഷ ജാസ്മിൻ, ജസ്ലു വി എം എന്നിവരോടൊപ്പം സാലിഹ് ബാത്ത, സയ്യിദ് ഫസൽ ബാഫഖി
ബഷീർ അമേത്ത്, മുഹമ്മദ് സയ്യിദ് ഹാമിദ് ഹൈദ്രോസ്, സീനത്ത് സർഗം, നൂറു റഷീദ്, ഫാസിൽ സഫാത്ത്, ഹസീബ് സർഗം, ഹാഫിസ് സർഗം, എന്നിവർ ആശംസകൾ നേർന്നു. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അൻവർ മുനഫർ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുഞ്ഞഹമ്മദ് പൂന്തേൻ സ്വാഗതവും ബഷീർ സർഗം നന്ദിയും രേഖപ്പെടുത്തി.







