പൂക്കാട് കലാലയം സ്മൃതിലയം പരിപാടി സംഘടിപ്പിച്ചു

പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മലബാർ സുകുമാരൻ ഭാഗവതർ, ടി പി ദാമോദരൻ മാസ്റ്റർ, ദാമു കാഞ്ഞിലശ്ശേരി, ഇ ശ്രീധരൻ മാസ്റ്റർ, കാര്യാവിൽ ചന്ദ്രശേഖരൻ, ശശി കോട്ട്, ടി ശിവദാസ്, ബാലൻ എടക്കുളം, സിജിഎൻ ചേമഞ്ചേരി, ചന്ദ്രശേഖരൻ കാര്യാവിൽ, കെ ശിവരാമൻ മാസ്റ്റർ, തങ്കമണി കിട്ടൻ, കെ കിട്ടൻ, ബാലൻ മാസ്റ്റർ മേൽപ്പയ്യൂർ, നാരായണൻ വി വി, ടി പി എ ഖാദർ, എ കെ ഗോപാലൻ നായർ, കീഴടത്ത് ബാലൻ നായർ, അനിൽകുമാർ പൂക്കാട്, തെക്കേടത്ത് ബാലൻ നായർ, അശോകൻ മലയിൽ, ദിനേശൻ ഉള്ളിയേരി എന്നിവരുടെ ഫോട്ടോകളാണ് കലാലയം അശോകം ഹാളിൽ അനാഛാദനം ചെയ്തത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് നാടക പ്രവർത്തകർ ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നാടക പ്രവർത്തന കേളി പുരസ്കാരം പ്രശസ്ത തയ്യൽ വേല വിദഗ്ധനായ ജ്യോതി ബാലനും നാടക പ്രവർത്തകനായ എം നാരായണൻ മാസ്റ്റർക്കും ശിവദാസ്
ചേമഞ്ചേരി സമർപ്പിച്ചു. യു. കെ രാഘവൻ മാസ്റ്റർ
അനുസ്മരണ ഭാഷണം നടത്തി. അഡ്വ. കെ.ടി ശ്രീനിവാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് കാരോളി സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനുള്ള ഉപഹാരം കലാലയം സെക്രട്ടറി ശ്രീജ സമർപ്പിച്ചു. അവാർഡ് ജേതാക്കളായ ജ്യോതി ബാലൻ, എം. നാരായണൻ മാസ്റ്റർ എന്നിവർ പ്രതിസ്പന്ദം നടത്തി. യോഗം അന്തരിച്ച നാടക പ്രവർത്തകൻ കെ.വി. വിജേഷിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

Leave a Reply

Your email address will not be published.

Previous Story

മിഥുൻ ഇടത്തിലിൻ്റ നോവൽ ‘ എനുമോ’ പ്രകാശനം ചെയ്തു

Next Story

ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

Latest from Local News

ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ