സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കർശന നിയന്ത്രണങ്ങൾ വരുന്നു. ഒരു വർഷത്തിനിടെ 5 തവണ ഗതാഗത നിയമങ്ങൾ ലംഘിച്ച് ചല്ലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കൂടാതെ, ചുവപ്പ് സിഗ്നൽ ലംഘിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഒന്നിലധികം തവണ പിടിയിലായാൽ ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യും.

ചല്ലാൻ ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം. പിഴയടയ്ക്കാത്ത വാഹനങ്ങളെ ‘ബ്ലാക്ക്‌ലിസ്റ്റിൽ’ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിൽ പെട്ട വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ തടയും. മൂന്ന് മാസം കഴിഞ്ഞിട്ടും പിഴയടച്ചില്ലെങ്കിൽ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കും.

നിയമലംഘനം നടക്കുമ്പോൾ വാഹനത്തിന്റെ ആർസി ഉടമയ്ക്കായിരിക്കും നിയമപരമായ ഉത്തരവാദിത്തം. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും. നിയമലംഘനം നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ ചല്ലാൻ കൈപ്പറ്റണം. നിയമലംഘനം നടന്നിട്ടില്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ തെളിവ് സഹിതം അത് ബോധിപ്പിക്കണം. അല്ലാത്തപക്ഷം പിഴയടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

Next Story

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

Latest from Main News

തോരായിക്കടവ് എസ്.സി. ഉന്നതിയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; ഷാഫി പറമ്പിൽ എം.പി. 9 ലക്ഷം രൂപ അനുവദിച്ചു

ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം കോട്ടയത്തു വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ

റിപ്പബ്ലിക് ദിന പരേഡ്: അഭിമാനമാകാന്‍ കേരള എന്‍.എസ്.എസ് ടീം

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍ വിഭാഗം വിജയിയായി

വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 28ന് കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട്

അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ

അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ