ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനൊരുങ്ങി 12 അംഗ കേരള എന്‍.എസ്.എസ് ടീം. പരേഡിനും ഇതുമായി ബന്ധപ്പെട്ട ക്യാമ്പിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 വോളണ്ടിയര്‍മാര്‍ക്കും 15 പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമാണ് അവസരം ലഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘം ഡിസംബര്‍ 29നാണ് യാത്ര തിരിച്ചത്.
പരേഡിന് പുറമെ പ്രൈം മിനിസ്റ്റര്‍ റാലിയിലും പ്രസിഡന്റ് ഹൗസിലും നടക്കുന്ന കലാപരിപാടികളില്‍ വിവിധ കലാരൂപങ്ങള്‍ അവതരിക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. കേരള എന്‍.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ക്ക് പരേഡിനും കലാപരിപാടികള്‍ക്കും അവസരം ലഭിക്കുന്നതെന്ന് കണ്ടിജന്റ് ലീഡര്‍ ഫസീല്‍ അഹമ്മദ് പറഞ്ഞു. പരേഡിനെ നയിക്കുന്ന വിദ്യാര്‍ഥികളിലും കേരളത്തില്‍ നിന്ന് പ്രതിനിധിയുണ്ട്.
ടീമംഗങ്ങള്‍: ഫസീല്‍ അഹമ്മദ് -കണ്ടിജന്റ് ലീഡര്‍ (ഫാറൂഖ് ട്രെയിനിങ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍, ജില്ലാ കോഓഡിനേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാല), പി അഭിന്‍ (മഹാരാജാസ് കോളേജ് എറണാകുളം, മഹാത്മഗാന്ധി സര്‍വകലാശാല), എന്‍ അമീന (കോഴിക്കോട് ഗവ. ലോ കോളേജ്, കാലിക്കറ്റ് സര്‍വകലാശാല), പൂജ പ്രസാദ്, എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി, എ പി ജെ അബ്ദുല്‍കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി), കെ പി ആദിത്യന്‍ (ഐ.എച്ച്.ആര്‍.ഡി ഡയറക്ടറേറ്റ് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ചേലക്കര-തൃശൂര്‍), ആദിഷ് ആര്‍ ഷാജി (ഗവ. ബ്രണ്ണന്‍ കോളേജ്, കണ്ണൂര്‍), ഐശ്വര്യ ബോസ് (കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളാനിക്കര, കേരളകാര്‍ഷിക സര്‍വകലാശാല), എ ജെ ശ്രീലക്ഷ്മി (ആര്‍.എല്‍.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, എറണാകുളം), സി എസ് അനന്തകൃഷ്ണന്‍ (ഐ.ഇ.എസ് കോളേജ് ഓഫ് എന്‍ജിനീയറിങ്, തൃശൂര്‍), എം ധീരജ് (എന്‍.എസ്.എസ് കോളേജ് പന്തളം), എ ദേവനന്ദ (പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, കോഴിക്കോട്) , സി അഭിനവ് (കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര, കേരള കാര്‍ഷിക സര്‍വകലാശാല), പി വിഷ്ണുപ്രിയ (യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം).







