കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫെബ്രുവരി 9 (തിങ്കൾ) കാലത്ത് 5 മണിക്ക് കേളികൈ, ഗണപതിഹോമം തുടർന്ന്ഉഷ പൂജ,കലവറ സമർപ്പണം, നവകം, പഞ്ചഗവ്യം, ഉച്ചപൂജ. വൈകിട്ട് ആറുമണിക്ക് ദീപാരാധന, സന്ധ്യാവേല, തായമ്പക, വിളക്കിന് എഴുന്നള്ളിപ്പ്,കരിമരുന്ന് പ്രയോഗം.
ഫെബ്രുവരി 10ന് ചൊവ്വ കാലത്ത് ഗണപതിഹോമത്തോടെ ആരംഭിച്ചു വൈകിട്ട് ദീപാരാധന, തായമ്പക, വിളക്കിന് എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം.
ഫെബ്രുവരി 11 ബുധൻ കേളിക്കൈ, ഗണപതിഹോമം, ആറാട്ട് കുടവരവ്, ഉച്ചപൂജ, വൈകിട്ടു ദീപാരാധന, വിളക്കിന് എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം.
ഫെബ്രുവരി 12 വ്യാഴം ഉച്ചാൽ മഹോത്സവം. കാലത്ത് കേളിക്കൈ, ഗണപതിഹോമം, എടുപ്പ് തൈക്കലും കൊടി ഉയർത്തലും, ക്ഷേത്ര ഊരാളൻ തന്ത്രിക്ക് കുറയും പവിത്രവും കൊടുക്കൽ, പത്തുമണിക്ക് ശ്രീഭൂതബലി, നവകം പഞ്ചഗവ്യം, ഉച്ചപൂജ. വൈകുന്നേരം നാലുമണിക്ക് കാഴ്ച ശിവേലി, കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രശസ്ത വാദ്യ കലാകാരന്മാർ നയിക്കുന്ന പഞ്ചാരിമേളം. തുടർന്ന് തണ്ടാന്റെയും അവകാശികളുടെയും വരവുകൾ. തുടർന്ന് കൊണ്ടംവള്ളി, നാലുപുരക്കൽ ക്ഷേത്രങ്ങളിൽ നിന്നുള്ള ആഘോഷ വരവുകളും ആചാര വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നു. വൈകുന്നേരം 6.30ന് ദീപാരാധന, സന്ധ്യാവേല, നട്ടത്തിറയോടു കൂടിയ താലപ്പൊലി ആചാരാനുഷ്ഠാനങ്ങളോടുകൂടി ഭക്തിയുടെയും വിശുദ്ധിയുടെയും നിറവിൽ ക്ഷേത്ര അങ്കണത്തിൽ എത്തിച്ചേരുന്നു. തുടർന്ന് പാട്ടിന് കൂറയുടെ സന്ധ്യാ വേല, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, സന്തോഷ് ആലംകോട് നയിക്കുന്ന ഇരട്ടത്തായമ്പക, തുടർന്ന് കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, മുല്ലക്കാം പാട്ടിന് എഴുന്നള്ളിപ്പ്, കളപ്രദിക്ഷണം, കളപൂജ, കളം മായ്ക്കൽ, പരദേവദതക്ക് തേങ്ങയേറ്, കൂറ വലിക്കൽ, തിറ, കലശം വരവ്.
ഫെബ്രുവരി 13 വെള്ളി ഗണപതിഹോമം, ശ്രീഭൂതബലി, കാഴ്ച ശിവേലി, അണേല ഭാഗത്തുനിന്നും കാട്ടുവയൽ ഭാഗത്തുനിന്നും ഉള്ള ആഘോഷ വരവുകൾ. ദീപാരാധന, താലപ്പൊലിയോട് കൂടിയ മടക്കെഴുന്നള്ളിപ്പ്. ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വർണ്ണ ചമയങ്ങൾ അണിഞ്ഞ തേരിൽ ദേവി ദേവന്മാർ എഴുന്നള്ളുന്നു. തുടർന്ന് വാളകം കൂടൽ, അത്താഴപൂജ, കരിമരുന്ന് പ്രയോഗം. പുലർച്ചെ രുധിരക്കോലം വിളക്ക്, കോലം വെട്ട്.
കൂടാതെ കഴിഞ്ഞവർഷം മുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ നടത്തപ്പെടുന്നു. അഞ്ചാം തീയതി കളം മായ്ക്കൽ, പരദേവതയ്ക്ക് തേങ്ങയേറ്, കൂറ വലിക്കൽ. ഫെബ്രുവരി ആറാം തീയതി താലപ്പൊലി, രുധി രക്കോലം വിളക്ക്, കോലം വെട്ട് എന്നീ ചടങ്ങുകളാണ് നടത്തപ്പെടുന്നത്.







