കുടുംബ ജീവിതത്തിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ്. വേദങ്ങളിലും പുരാണങ്ങളിലുമുള്ള പ്രാർത്ഥനകൾ ഓരോന്നും പ്രത്യേക ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയുള്ളതും അർത്ഥ പൂർണ്ണവുമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടെടുക്കാൻ യുവതലമുറ ബദ്ധശ്രദ്ധരാവണം. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്തായി മാറുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി.ബാബു അധ്യക്ഷത വഹിച്ചു. ബാബു മലയിൽ, പവിത്രൻ പുതിയോട്ടിൽ, വിജയരാഘവൻ കിഴക്കയിൽ, പി.ടി സത്യൻ, എ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.







