മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ (ഡിസിസി) ഓഫീസിലെ പി.ശങ്കരൻ മെമ്മോറിയൽ ഹാളിൽ വെച്ച് നിർവഹിക്കുന്നു. കവിയും സാഹിത്യകാരനുമായ കല്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങും. ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും. ഡോ ജ്യോത്സ്ന പി കടയപ്രത്ത് (അധ്യാപിക, എഴുത്തുകാരി, വിവർത്തക) പുസ്തക പരിചയം നടത്തും. പൂർണ പബ്ലിക്കേഷൻസ് മാനേജിംങ് പാട്നർ എൻ.ഇ മനോഹരൻ, എഴുത്തുകാരൻ തിക്കോടി നാരായണൻ, ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിൻ്റെ പശ്ചാത്തലം. ബിരുദാനന്തരബിരുദ പഠനകാലത്ത് സർവകലാശാലയിലെ നാടകസംഘാംഗങ്ങൾ ആയിരുന്നു ഇവർ. ഈ യാത്രയിലും ഒരു ചെറു നാടകം തയ്യാറാക്കാൻ ഇവർ തീരുമാനിക്കുന്നു. യാത്രയ്ക്ക് ശേഷം മാർക്കോയെ കാണാതാവുന്നതിനാൽ പോലീസ് ഈ യാത്രയെ കുറിച്ച് അന്വേഷിക്കുന്നു. യാത്രയ്ക്കിടയിൽ ഈ യുവത സൂക്ഷ്മതയോടെ നടത്തുന്ന ചർച്ചകളും വിശകലനങ്ങളും, പുതുതലമുറ ഏറെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെ ആധുനികതയുടെ മാറ്റോടുകൂടി തന്നെ സ്പർശിക്കുന്നു. പലവിധ ആശയങ്ങളിൽ ഈ കൂട്ടുകാർ അവതരിപ്പിക്കുന്ന അവരുടെ വിശ്വാസങ്ങളും ധാരണകളും മനുഷ്യജീവിതത്തിൻ്റെ സഞ്ചിതവിജ്ഞാനത്തെ സംക്ഷേപിക്കാൻ പരസ്പരസഹായകമാവുന്നു.

മാധ്യമ പ്രവർത്തകൻ ഇടത്തിൽ രാമചന്ദ്രന്റെയും ജയശ്രീദേവിയുടെയും മകനായ മിഥുൻ ധൻബാദ് ഐ.ഐ.ടി.യിൽ നിന്ന് എൻവയേൺമെന്റ് എൻജിനീയറിങ്ങിൽ ബിടെക്ക് (ഹോണേഴ്‌സ് ) ബിരുദവും തുടർന്ന് സ്വിറ്റ്സർലാൻറിലെ ഇ.ടി.എച്ച് സൂറിക്കിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ടി ബി എസിൻ്റെ പൂർണ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

Next Story

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

Latest from Local News

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്ത് : വി.കെ. സുരേഷ് ബാബു മാസ്റ്റർ

കുടുംബ ജീവിതത്തിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ്.

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം ജനുവരി 26, 27 തിയ്യതികളിൽ

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം 2026 ജനുവരി 26, 27 തിയ്യതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ്‌ തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ