കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ ചാത്തോതിന്റ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി അശോകൻ. എം. യോഗത്തിന് സ്വാഗതം ആശംസിച്ചു. പി കെ. പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കെ എസ്‌ എസ്‌ പി യു. പന്തലായനി ബ്ലോക്ക്‌ കൗൺസിലർ  കെ. ഗീതാനന്ദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോകൻ. എം വാർഷിക റിപ്പോർട്ടും ട്രഷറർ  എം. രവീന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ. രാഘവൻ മാസ്റ്റർ, എൻ കെ. ശിവദാസൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. ചർച്ചയിൽ പങ്കെടുത്ത് രാജൻ കുഞ്ഞാലോടി, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

2026 വർഷത്തെ പുതിയ ഭാരവാഹികളെ വരണാധികാരി ചേനോത് ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുത്തു.
പെൻഷൻകാർക്ക് 2024 മുതൽ കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസപ്പ് പദ്ധതി പൂർണമായും ഗുണഭോക്തൃ സൗഹൃദമാക്കുക. എന്നീ ആവശ്യങ്ങൾ ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എം. അശോകൻ സ്വാഗതവും നെല്ലിയാട്ട് നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

അടിക്കാടിന് തീപിടിച്ചു

Next Story

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

Latest from Local News

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്ത് : വി.കെ. സുരേഷ് ബാബു മാസ്റ്റർ

കുടുംബ ജീവിതത്തിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ്.

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം ജനുവരി 26, 27 തിയ്യതികളിൽ

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം 2026 ജനുവരി 26, 27 തിയ്യതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ