പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശം: ഹരീഷ് വാസുദേവൻ

മേപ്പയ്യൂർ: പുറക്കാമല പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലയാണെന്ന് പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ
ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു. കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതിനെതിരായ പ്രദേശവാസികളുടെ ആവശ്യങ്ങൾ അധികൃതർ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർക്കൊപ്പം കീഴ്പ്പയ്യൂരിലെ പുറക്കാമല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസകേന്ദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന പുറക്കാമലയിൽ ഖനനം നടത്താനുള്ള
നീക്കത്തിനെതിരെ വർഷങ്ങളായി പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയപ്രക്ഷോഭം
നടന്നുവരികയാണ്. ക്വോറിയുടെപ്രവർത്തനം നിർത്തിവെക്കാൻ ഹൈക്കോടതിൽനിന്നും
സ്റ്റേ ലഭിച്ചതിനെതുടർന്ന് ക്വോറി പ്രവർത്തനം നിർത്തിവെച്ചിരിക്കയാണ്. പുറക്കാമലയിൽ
എഴുപത്ശതമാനം മണ്ണും മുപ്പത് ശതമാനം പാറയുമാണ് മണ്ണിനോട് ചുറ്റപ്പെട്ട സംരക്ഷണഭിത്തിയായി
നിലകൊള്ളുന്ന പാറ തകർന്നാൽ മണ്ണിടിച്ചിൽമൂലം ജനവാസകേന്ദ്രം മണ്ണിനടിയിലാവും.
ജില്ലയിലെ ഏറ്റവും വലിയ വിയ്യംചിറ നീർത്തടം കരുവോട്ചിറ ( പൊക്കാളിനിലം) പുറക്കാമലയുടെ താഴ്‌വാരത്താണ് സർക്കാരിൻ്റെ സംരക്ഷണപട്ടികയിലുള്ള നിരവധി ഇനം ജന്തുവർഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് പുറക്കാ
മലയുടെ മുകൾത്തട്ടുവരെ നീരുറവയുണ്ട്. പുറക്കാമല ഗവൺമെൻ്റ് ഏറ്റെടുത്ത് ടൂറ്റിസ്റ്റ്കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് പ്രദേശവാസികളും ചെറുവണ്ണൂർ മേപ്പയ്യൂർ പഞ്ചായത്തിലെ ജനങ്ങളും ആവശ്യപ്പെടുന്നു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തംഗം ഇല്ലത്ത് അബ്ദുറഹിമാൻ, പുറക്കാമല സംരക്ഷണ സമിതി നേതാക്കളായ കണ്ടോത്ത് മുഹമ്മദ്, വാളിയിൽ അസ്സയിനാർ, കെ. ലോഹ്യ, വി.എ. ബാലകൃഷ്ണൻ, എ.കെ. ബാലകൃഷ്ണൻ,
വി.പി.മോഹനൻ, എം.കെ. മുരളീധരൻ കീഴ്പ്പോട്ട്അമ്മത്, കമ്മന അബ്ദുറഹിമാൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ,നാരായണൻ മേലാട്ട് ,രാജീവൻ പാറക്കണ്ടി, ശശി താഴെ ഒതയോത്ത്, പുറക്കൽ അബ്ദുള്ള, കെ.എം. കമല, റഷീദ് തട്ടാനനട,
റിഞ്ചുരാജ് എടവന,കുഞ്ഞബ്ദുള്ള ഒതയോത്ത്പൊയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published.

Previous Story

ചെമ്പനോട പള്ളി തിരുനാളിന് കൊടിയേറി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ശനിയാഴ്ച കൊയിലാണ്ടി സ്റ്റേഡിയത്തിൽ

കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി

പെൻഷൻ പരിഷകരണവും കുടിശ്ശികയായ ക്ഷാമശ്വാസവും ഉടനെ അനുവദിക്കുക

കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ