കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ അരങ്ങേറും. റാപ്പർ വേടൻ, ഗായകരായ സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവർ നയിക്കുന്ന സംഗീത നിശ വൈകുന്നേരം 5:30 മുതൽ രാത്രി 10 മണി വരെ നീണ്ടുനിൽക്കും. അത്യാധുനിക ശബ്ദ-വെളിച്ച വിന്യാസങ്ങളോടെ ഒരുക്കുന്ന ഈ ഷോ കൊയിലാണ്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പവർപാക്ക്ഡ് പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, മുനിസിപ്പാലിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പൂർണ്ണമായ സഹകരണത്തോടും പിന്തുണയോടും കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്.
യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ മണ്ണിൽ ആദ്യമായി എത്തുന്ന ഇത്തരമൊരു സംഗീത മാമാങ്കത്തെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇപ്പോൾ ലഭ്യമാണെന്ന് SR3 പ്രൊഡക്ഷൻസ് അറിയിച്ചു.







