ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം, ഗണപതി ഹോമം മൃത്യുഞ്ജയ ഹോമം, തുടർന്ന്. പി. കെ. സുരേഷ് ബാബുവിൻ്റെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എ എം. ജയേഷ് സപ്തതിയുടെ നിറവിലുള്ള കമ്മറ്റി അംഗങ്ങളായ എം.പി.കെ ശങ്കരൻ, കെ. ദാമോധരൻ, പി.എം സുധാകരൻ എന്നിവരെ ആദരിച്ചു. പ്രഭാഷണ പരിപാടിക്കുശേഷം പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച വർണ്ണോൽസവം അരങ്ങേറി.

22 ന് കാലത്ത് പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം കൊടിയേറ്റ് അരങ്ങു കുല വരവ്, ഗുരുകാരണവരുടെ വെള്ളാട്ട്, നട്ടത്തിറ, ഗുളികസ് സഹസ്ര പന്ത സമർപ്പണം, വിളക്കിനെഴുന്നളിപ്പ് 8.30 ന് തിരുവാതിരക്കളി, ആരാധന കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാ ഷോ എന്നിവ നടന്നു. ഉത്സവത്തിൻ്റെ പ്രധാന ദിവസമായ 23 ന് നാഗത്തിന് കൊടുക്കൽ, സമൂഹ സദ്യ ഗുളികന് ഗുരുതി, ശീവേലി, ആഘോഷ വരവുകൾ, കിരാതമൂർത്തി വെള്ളാട്ട് ഗുളികൻ്റെ വെള്ളാട്ട് ഭഗവതിയുടെ വെള്ളാട്ട്, തായമ്പക,കളമെഴുത്തും പാട്ടും വിളക്കും, പുലർച്ചെ ഭഗവതിത്തിറ, കിരാതമൂർത്തിയുടെ തിറ ഗുളികൻ തിറയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

Next Story

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

Latest from Local News

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി

പെൻഷൻ പരിഷകരണവും കുടിശ്ശികയായ ക്ഷാമശ്വാസവും ഉടനെ അനുവദിക്കുക

കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),

വിയ്യൂരിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന

പ്രതിഷേധാഗ്നിയുടെ നൈറ്റ് മാർച്ചുമായി അയനിക്കാട് അടിപ്പാത സമര സമിതി

ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും