പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ വിദ്വേഷ പ്രചാരണത്തോടു സി പി എം കാണിക്കുന്ന അനുഭാവവും അയവേറിയ സമീപനവും രാഷ്ട്രീയ ദുരന്തമായി മാറുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം. റഹ് മത്തുള്ള പ്രസ്താവിച്ചു. എസ് ടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ഫെബ്രുവരി 1 ന് കോഴിക്കോട് നടക്കുന്ന വമ്പിച്ച തൊഴിലാളി പ്രകടനവും കടപ്പുറത്ത് നടക്കുന്ന മഹാ സമ്മേളനവും ഇടത്പക്ഷ സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരായ താക്കീതായി മാറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സ്വതന്ത്ര മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്ര ടൗൺ ഹാളിൽ സംഘടിപ്പിച്ച പേരാമ്പ്ര നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച ത്രിതല പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.കെ.സി കുട്യാലി അധ്യക്ഷനായി. ഡി.സി.സി ജന:സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. എസ്.പി. കുഞ്ഞമ്മത്, കെ.പി മുഹമ്മദ് അഷറഫ്, സാജിദ് നടുവണ്ണൂർ, സാഹിർ പാലക്കൻ, ആർ.കെ മുനീർ, മിസ്ഹബ് കീഴരിയൂർ, മുനീർ എരവത്ത്, കെ.പി അബ്ദുൽ കരീം, കെ.ടി കുഞ്ഞമ്മത്, ഷർമിന കോമത്ത്, പി.സി മുഹമ്മത് സിറാജ്, രാജൻ മരുതേരി, ലതിക വിനോദ്, ഉമ്മർ തണ്ടോറ,ഇ.ഷാഹി മാസ്റ്റർ, കെ.പി റസാഖ്, സി.പി അബ്ദുൽ ഹമീദ്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, സി.കെ.സി ഇബ്രായി, സി.സി അമ്മത്, റാഫി കക്കാട്, കോമത്ത് കുഞ്ഞിമൊയ്തി, റഷീദ് കോറോത്ത്, എൻ. കെ അസീസ്, ഷാജി കൂത്താളി, കക്കിന കണ്ടി മൊയ്തി, കെ.എം.സി സവാദ് സംസാരിച്ചു.ജനപ്രതിനിധികളെ ആനയിച്ച കൊണ്ട് പേരാമ്പ്ര ടൗണിൽ ഘോഷയാത്രയും നടന്നു
Latest from Local News
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,
കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന
ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു. കെ. പി 10:30







