കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ടിക്കറ്റ് വില്പന 50 ലക്ഷം കവിഞ്ഞു. ഈ മാസം 24-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
ഇന്നലെ ഉച്ചവരെ 51.66 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെ 47.65 ലക്ഷം എന്ന കണക്കിനെ ഇതിനോടകം തന്നെ മറികടന്നു. 12.20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 5.44 ലക്ഷം ടിക്കറ്റുകളുമായി തൃശൂർ രണ്ടാമതും, 5.15 ലക്ഷം ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാമതുമുണ്ട്.
ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും, അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. ഇതുകൂടാതെ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനങ്ങളും 5000, 2000, 1000, 500, 400 രൂപ വീതമുള്ള നിരവധി ചെറിയ സമ്മാനങ്ങളുമുണ്ട്.







