പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയുടെ വടകര നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു

പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകര നിയോജക മണ്ഡലം സ്വാഗത സംഘം രൂപീകരണ യോഗം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു.  മന്ത്രിമാർ അടക്കം വർഗീയ പരാമർശം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടി, അത്യന്തം ഗൗരവകരമാണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇത് സാധാരണ സി പി എം പ്രവർത്തകർ പോലും അംഗികരിക്കുന്നില്ല. യു ഡി എഫ് ആർ എം പി വടകര നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വടകരയിലെ സ്വാഗത സംഘം രൂപികരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിബ്രവരി 11 ന് വടകര കോട്ടപറമ്പിലാണ് യാത്രയ്ക്ക് സ്വീകരണം നൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ ചരിത്ര വിജയം അത് നിയമസഭയിലും ഉറപ്പായതോടെ എല്ലാ തലത്തിലും വർഗ്ഗീയ പ്രചരണം ഇടത് പക്ഷം തുടരുകയാണ്. ഇതിൽ ജാഗ്രത പുലർത്തണമെന്ന് ഷാഫി പറഞ്ഞു. ചടങ്ങിൽ മുന്നണി ചെയർമാൻ കോട്ടയിൽ രാധ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ കുഞ്ഞബ്ദുള്ള, എൻ വേണു, ബാബു ഒഞ്ചിയം, എം സി വടകര, കുളങ്ങര ചന്ദ്രൻ, പ്രദീപ് ചോമ്പാല , അഡ്വ ഇ നാരായണൻ നായർ, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, വി കെ പ്രേമൻ, പി എസ് രഞ്ജിത്ത് കുമാർ, എൻ പി അബ്ദുള്ള ഹാജി, എം ഫൈസൽ, വി കെ അസീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദീപക്കിന്‍റെ ആത്മഹത്യയിൽ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Next Story

അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യാപാരികൾ ദുരിതത്തിൽ

Latest from Local News

കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും

കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,

അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യാപാരികൾ ദുരിതത്തിൽ

അടിക്കടി ഉണ്ടാകുന്ന ദീർഘ നേരത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യാപാരികളും പൊതുജനങ്ങളും വിഷമത്തിലാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റ്

കാപ്പാട് പഴകിയ കോഴിയിറച്ചിയുടെ വൻ ശേഖരം, ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

തിരുവങ്ങൂർ : ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് ടൗണിലും ബീച്ച് ഏരിയയിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കാപ്പാട് ടൗണിലെ എം.ആർ ചിക്കൻ

ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം: ‘കേരളം ഓടുന്നു’ വിളംബര ജാഥ ഉള്ളിയേരിയിൽ

ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഡിസബിലിറ്റി ഫെസ്റ്റിവലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘കേരളം ഓടുന്നു’