താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഏഴാം വളവിന് മുകൾഭാഗം മുതൽ ലക്കിടി വരെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾക്കും, ഹെയർപിൻ വളവുകൾ വീതികൂട്ടുന്നതിനായി മുറിച്ചിട്ട മരങ്ങൾ ആറാം വളവിൽ നിന്നും ലോറിയിലേക്ക് മാറ്റിക്കയറ്റുന്നതിനുമായാണ് നിയന്ത്രണം. ഈ ദിവസങ്ങളിൽ പകൽ സമയത്ത് മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത്തരം വാഹനങ്ങൾ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം പോലീസ്-റവന്യൂ അധികൃതർക്ക് കത്ത് നൽകി. ഗതാഗത ക്രമീകരണം ഫലപ്രദമായില്ലെങ്കിൽ ചുരത്തിൽ രൂക്ഷമായ കുരുക്കിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഒമ്പതാം വളവിനു മുകളിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ സുരക്ഷാ ജോലികളും എട്ട്, ഒൻപത് വളവുകളിലെ അറ്റകുറ്റപ്പണികളുമാണ് പ്രധാനമായും നടക്കാനുള്ളത്. ജനുവരി അഞ്ചിന് ഒന്നാം വളവ് മുതൽ ഏഴാം വളവ് വരെ ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും പലയിടങ്ങളിലും റോഡ് ഇപ്പോഴും തകർന്ന നിലയിലാണ്. പാറയിടിച്ചിൽ തടയാൻ പ്രത്യേക നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുരങ്കപാതാ നിർമ്മാണം ഏറ്റെടുത്ത ദിലീപ് ബിൽഡ് കോൺ കമ്പനി ഉടൻ ആരംഭിക്കും. നേരത്തെ ഗതാഗതനിയന്ത്രണം ലംഘിച്ച് ഭാരവാഹനങ്ങൾ എത്തിയത് ജോലികൾക്ക് തടസ്സമുണ്ടാക്കിയ സാഹചര്യത്തിൽ, ഇത്തവണ കർശന നടപടികൾ ഉറപ്പാക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ ക്രെയിൻ സർവീസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചുരത്തിൽ ഉറപ്പുവരുത്തും.

Leave a Reply

Your email address will not be published.

Previous Story

കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു

Next Story

സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Latest from Main News

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ; ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷമാക്കി

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായി നടപ്പിലാക്കിയ മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്

ദീപക്കിൻ്റ ആത്മഹത്യ ; ഷിംജിത അറസ്റ്റിൽ

കോഴിക്കോട്  ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ഒരു

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ ജാമ്യം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ

ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട്

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്.

‘വൈറൽ’ ആകുന്നത് ‘വാല്യൂ’ കളഞ്ഞാകരുത് മുന്നറിയിപ്പുമായി കേരള പോലീസ്. സോഷ്യൽ മീഡിയ വരുമാന മാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണവും കൂടി. റീച്ചിനും