ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്‌നസ്, നാഷണൽ പെർമിറ്റ് തടയും: കേന്ദ്രത്തിന്റെ കർശന നിയമഭേദഗതി

ദേശീയപാതകളിൽ ടോൾ നൽകാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്ത്. ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC), ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, നാഷണൽ പെർമിറ്റ് എന്നിവ നൽകുന്നത് തടയുന്ന നിയമഭേദഗതി പുറത്തിറക്കി. 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് ഭേദഗതി ചെയ്തുകൊണ്ട് ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 2026’ ചൊവ്വാഴ്ച വിജ്ഞാപനം ചെയ്തു.

ഭേദഗതി പ്രകാരം ‘അടയ്ക്കാത്ത ടോൾ’ എന്നതിന് വ്യക്തമായ നിർവചനം നൽകിയിട്ടുണ്ട്. ഇലക്ട്രോണിക് ടോൾ കളക്ഷൻ സിസ്റ്റം വഴി ഒരു വാഹനത്തിന്റെ യാത്ര രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ദേശീയപാതയിലെ ടോൾ ഈടാക്കാൻ കഴിയാത്ത പക്ഷം അത് കുടിശ്ശികയായി കണക്കാക്കും. ഭാവിയിൽ നടപ്പിലാക്കാനിരിക്കുന്ന ‘മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ’ ടോൾ സംവിധാനത്തിന്റെ ആദ്യഘട്ട നടപടിയാണിതെന്ന് ഉപരിതല ഗതാഗത വകുപ്പ് വ്യക്തമാക്കി. ടോൾ പ്ലാസകളിൽ ബാരിക്കേഡുകൾ ഇല്ലാതെ തന്നെ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന സംവിധാനമാണ് ഇത്.

പുതിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ വാഹനത്തിന് ടോൾ കുടിശ്ശിക ഉണ്ടായിരിക്കരുതെന്ന് ഭേദഗതിയിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനോ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനോ ആവശ്യമായ എൻഒസി ലഭിക്കാൻ നിലവിലുള്ള എല്ലാ ടോൾ കുടിശ്ശികകളും തീർപ്പാക്കണം. എൻഒസിക്കായി സമർപ്പിക്കുന്ന ‘ഫോം 28’-ലും ഭേദഗതി വരുത്തിയിട്ടുണ്ട്. വാഹനത്തിന് കുടിശ്ശികയുണ്ടോ എന്നത് ഫോമിൽ തന്നെ വ്യക്തമാക്കേണ്ടതായിരിക്കും. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഫോം ഓൺലൈൻ പോർട്ടൽ വഴി ഇലക്ട്രോണിക്കായി സമർപ്പിക്കാനും സൗകര്യമുണ്ടാകും.

Leave a Reply

Your email address will not be published.

Previous Story

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്

Next Story

ത്രിദിന ഉറുദു ദേശീയ സെമിനാർ ആരംഭിച്ചു

Latest from Main News

താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഏഴാം വളവിന് മുകൾഭാഗം മുതൽ ലക്കിടി വരെയുള്ള

കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു

കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു. സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം ഉടൻ തന്നെ സാരഥി

സ്വർണവില ഇന്നും കൂടി…

സ്വർണവില ഇന്നും കൂടി. ഇന്ന് വിലയിൽ വലിയ മാറ്റം തന്നെയാണ് ഉണ്ടായത്. പവന് 3,680 രൂപ ആണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സിബിഐ റെയ്ഡ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ്. വിര്‍ച്വല്‍