കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് സ്റ്റാൻ്റിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. ദൃശ്യ, കെ.എം. നജീബ് ഉൾപ്പെടെ 20 കൗൺസിലർമാർക്ക് കോതമംഗലത്ത് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് മുൻസിപ്പൽ കൺവീനർ കെ.പി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ, മുസ്ലിംലീഗ് നിയോഗ കമണ്ഡലം പ്രസിഡൻ്റ് വി.പി. ഇബ്രാഹിം കുട്ടി, ജില്ല കോൺഗ്രസ്സ് സെക്രട്ടറി രാജേഷ് കീഴരിയൂർ, പൊതു മരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ദൃശ്യ, കെ. യം. സോമൻ, എ. അസ്സീസ്, ശ്രീജാ റാണി, തൻഹീർ കൊല്ലം, അരുൺ മണമൽ, മനോജ് പയറ്റുവളപ്പിൽ, രാമൻ ചെറുവക്കാട്ട്, ഉണ്ണികൃഷ്ണൻ കീഴന എന്നിവർ സംസാരിച്ചു.







