നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എളാട്ടേരി സ്വദേശിയായ കെ പി ഹരികൃഷ്ണന് സഹായ ഹസ്തവുമായി കൊയിലാണ്ടി സേവാഭാരതി

ഹൈദരബാദിൽ വെച്ചു നടക്കുന്ന നാഷണൽ മുയ്തായ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി എളാട്ടേരി സ്വദേശിയായ കെ.പി ഹരികൃഷ്ണന് സഹായ ഹസ്തവുമായി കൊയിലാണ്ടി സേവാഭാരതി. 25000 രൂപയുടെ സാമ്പത്തിക സഹായം കൈമാറിയാണ് ഹരികൃഷ്ണന് സേവാഭാരതി തുണയായത്. നിരന്തരമായ പരിശീലനത്തിനൊടുവിലും മത്സരത്തിൽ പങ്കെടുക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്നതിലുള്ള യുവാവിന്റെ ആശങ്കയാണ് ഇതോടെ അകന്നത്.

ചെന്നൈ സ്വദേശി കെ.പി ബാലകുമാർ തൻ്റെ പിതാവ് ഡോ: എ ബാലകൃഷ്ണൻ്റെ സ്മരണക്കായിട്ടാണ് നിശ്ചിത തുക സേവാഭാരതിയെ ഏൽപ്പിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ വെച്ച് നടന്ന ഈസ്റ്റ് – ഏഷ്യാ മുയ്തായ് ചാമ്പ്യൻഷിപ്പിൽ ഹരികൃഷ്ണൻ വെങ്കല മെഡൽ നേടിയിരുന്നു.

സേവാഭാരതി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സിക്രട്ടറി വി എം മോഹനൻ ചെക്ക് കൈമാറി. കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി രജി കെ എം, ട്രഷറർ മോഹനൻ കല്ലേരി, മുരളി കെ കെ, പ്രകാശൻ പി കെ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

സെക്യൂരിറ്റി നിയമനം

Next Story

കൊയിലാണ്ടി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർക്ക് കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി

Latest from Local News

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കൊല്ലം ലേക്ക് വ്യൂ

അരിക്കുളം തിരുവോത്ത് ശാരദാമ്മ അന്തരിച്ചു

അരിക്കുളം തിരുവോത്ത് ശാരദാമ്മ (84) അന്തരിച്ചു. അരിക്കുളം പഞ്ചായത്ത് മെമ്പറും, കോൺഗ്രസ്സ് നേതാവും ആയിരുന്ന പരേതനായ കെ.പി നാരായണൻ കിടാവിന്റെ ഭാര്യയാണ്.

ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി മലയോര, കുടിയേറ്റ മേഖലയുടെ സമഗ്ര വികസനക്കുതിപ്പിന് നാന്ദി കുറിക്കുന്ന ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം

കൊയിലാണ്ടി ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ അന്തരിച്ചു

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ബാഹസൻ കോയാന്റവിടെ സയ്യിദ് ശിഹാബ് മഷ്ഹൂർ (56) അന്തരിച്ചു. പിതാവ്: പരേതനായ സെയ്ദ് മുഹമ്മദ് ഇമ്പിച്ചി

കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ജനുവരി 24-ന് സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സംഗീത വിരുന്ന്

സംഗീതപ്രേമികൾ കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് കൊയിലാണ്ടി ഒരുങ്ങുന്നു. SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ (Skyflare) എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’