എൻ.ഐ.ടിയിൽ ദേശീയ കോൺക്ലേവ് ഗവർണർ ഉദ്ഘാടനം ചെയ്തു

ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിൽ അധ്യാപകർക്ക് നിർണായക പങ്കാണുള്ളതെന്നും അവരുടെ പ്രൊഫഷണൽ നിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നത് രാഷ്ട്രനിർമാണത്തിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു. നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഫോർ ടീച്ചേഴ്സ് (NPST), നാഷണൽ മിഷൻ ഫോർ മെന്ററിങ് (NMM) എന്നിവയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻ.ഐ.ടിയിൽ സംഘടിപ്പിച്ച കോൺക്ലേവിൽ എൻ.എം.എം ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. എൻ.പി.എസ്.ടി, എൻ.എം.എം പദ്ധതികൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

എൻ.സി.ടി.ഇ ചെയർമാൻ പ്രൊഫ. പങ്കജ് അറോറ അധ്യക്ഷനായി. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എസ്‌.സി.ഇ.ആർ.ടി, ഡയറ്റ് പ്രതിനിധികൾ, കെ.വി.എസ്, എൻ.വി.എസ്, സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. പുതിയ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നതിനും അധ്യാപകരുടെ സ്വയം വിലയിരുത്തൽ മോഡ്യൂളുകൾ ഉപയോഗിക്കുന്നതിനും സെഷനുകളിൽ പരിശീലനം നൽകി.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ സംബന്ധിച്ചത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു

Latest from Main News

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്,

പ്രിയദര്‍ശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

എറണാകുളത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രൊഫ. എം. ലീലാവാതിക്ക് സമ്മാനിച്ചു.  നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന്

ഖോറേജിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു

ഗുജറാത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ കുതിപ്പേകി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 35,000 കോടി രൂപയുടെ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചു. അഹമ്മദാബാദിന്

കണക്ടട് ലോഡ് ക്രമപ്പെടുത്താൻ സുവർണ്ണാവസരവുമായി കെ.എസ്.ഇ.ബി

കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കി കെ എസ് ഇ ബി. ഇതിന് 2026 മാർച്ച്