കൊയിലാണ്ടി : കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇരു ചക്ര വാഹനത്തില്‍ സഞ്ചരിച്ച യാത്രക്കാരനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പരാതി. കുന്നത്തറ അരട്ടന്‍ കണ്ടി അനീഷി(46)നെയാണ് ജനുവരി ഒന്‍പതിന് രാത്രി 8.45ന് ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇടിച്ചിട്ടത്. തിരഞ്ഞെടുപ്പ് ബി എല്‍ ഒ ആണ് അനീഷ്. ഭാര്യയെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കാന്‍ പോയതായിരുന്നു അനീഷ്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മുന്നിലായിരുന്നു അപകടം. പരിക്കേറ്റ അനീഷിനെ ഫയര്‍ സ്റ്റേഷന്‍ ജീവനക്കാരാണ് അവരുടെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് ഇടിച്ച വാഹനവുമായി യുവാവ് കടന്നു കളയുകയായിരുന്നു. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല. അപകടത്തില്‍ അനിഷിന്റെ കാലിന്റെ എല്ല് പൊട്ടിയിരുന്നു.പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
Latest from Local News
കൊയിലാണ്ടി : ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിൽസയിലായിരുന്നയാൾ മരിച്ചു.വിയ്യൂർ തൊടുവയൽ താഴ(പവിത്രം ) പവിത്രൻ( 65)
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന-വിപണന മേളക്ക് (എം.എസ്.എം.ഇ എക്സിബിഷന്‍) തുടക്കമായി. ജനുവരി 22 വരെ
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2007 സംബന്ധിച്ച് ജില്ലാ ഭരണകൂടവും ‘കാപ്പ’ അഡൈ്വസറി ബോര്‍ഡും ചേര്‍ന്ന് സിംപോസിയം സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ







