വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്. നിരവധി ക്ഷേത്രങ്ങളിൽ കൊത്തുപണിയിലൂടെ വിസ്മയം തീർത്ത വാസ്തു കലാ ശിൽപ്പിയാണ് ഉണ്ണി ആശാരി.
ക്ഷേത്രത്തിലെ തിരുവപ്പന ഉത്സവത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകിവരുന്നത്. ഉത്സവത്തിന്റെ മൂന്നാം ദിനമായ ജനുവരി 22ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 20 മുതൽ 26 വരെയാണ് ഇത്തവണത്തെ തിരുവപ്പന ഉത്സവം.







