കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന “അഭിരാമിയുടെ പ്രണയങ്ങൾ ”
എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പ്രകാശനം സംവിധായകരായ ജിയോ ബേബി , ഹരിദാസ് എന്നിവർ നിർവഹിച്ചു.
ചടങ്ങിൽ ചലച്ചിത്ര നടന്മാരായ നവാസ് വള്ളിക്കുന്ന്, സുനിൽ ഗോപി, വിജയൻ കാരന്തൂർ, ദേവരാജ്ദേവ് തിരക്കഥാകൃത്തുക്കളായ അനീഷ് അഞ്ജലി, ബിസ്മിത് നിലമ്പൂർ പ്രൊഡക്ഷൻ കൺട്രോളർമാരായ ഗിരീഷ് അത്തോളി, ആസാദ് കണ്ണാടിക്കൽ, ക്യു എഫ് എഫ് കെ പ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്ക്കാരിക രംഗത്തെ ഒട്ടനവധിപേർ പങ്കെടുത്തു.
ചിത്രത്തിന്റെ ക്യാമറ ചന്തു മേപ്പയ്യൂർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ഗാനരചന കൈതപ്രം, സംഗീതം സായി ബാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രെജിൽ കെയ്സി, കല ബിജു സീനിയ,മേക്കപ്പ് ചാരുത് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ ഉണ്ണി പ്ലാവിലായ, അസോസിയേറ്റ് ലെനിൻ ഗോപി , ജനു നന്തി ബസാർ, ഷമിൽ രാജ്, സ്റ്റിൽ കിഷോർ മാധവൻ, പോസ്റ്റർ ഡിസൈൻ ദിനേശ് യു എം, പി ആർ ഒ ഹരി ക്ലാപ്സ് .
മാർച്ച് മാസം കോഴിക്കോട് വയനാട് പ്രദേശങ്ങളിലായി ഷൂട്ടിംഗ് നടക്കുമെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില്‍ തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി
കൊയിലാണ്ടി മേനോക്കി വീട്ടിൽ പി. രാമകൃഷ്ണൻ നായർ അന്തരിച്ചു കൊല്ലം വടക്കേ പറമ്പത്ത് തളിയിൽ പരേതരായ കൃഷ്ണൻ നമ്പ്യാരുടേയും കുട്ടിയമ്മയുടെ മകനാണ്.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നെങ്കിലും പാലം പണി തുടങ്ങാനായില്ല.







