ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
ധർണാ സമരം സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് അജയ് ആവള ഉദ്ഘാടനം ചെയ്തു. സഖാവ് പി.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ലോക്കൽ സെക്രട്ടറി കെ.എസ്. രമേഷ് ചന്ദ്ര സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ അഭിവാദ്യം ചെയ്തു. എൻ.കെ. വിജയഭാരതി നന്ദി അറിയിച്ചു.
ധർണാ സമരത്തിന് പി.വി. രാജൻ, ബാബു പഞ്ഞാട്ട്, വി.കെ. സാനന്ദൻ, ശശിധരൻ കോമത്ത്, ഇ.കെ. ബൈജു, രാഗം മുഹമ്മദാലി, ടി.കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി







