കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന 16ാ മത് ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ജനുവരി 25 മുതൽ ഫിബ്രവരി 01 വരെ തൃശൂരിൽ നടക്കുന്നു. മലയാള നാടകങ്ങളും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നാടകങ്ങളും അരങ്ങിലെത്തുന്ന മേളക്ക് ഇക്കുറി തിരശ്ശീല ഉയരുന്നത് മുൻപൊരിക്കലുമില്ലാത്ത വാർത്താ പ്രാധാന്യത്തോടെയാണ്. ഈ വർഷം ആദ്യമായി ചിത്രകലയും നാടകവും സമ്മേളിക്കുന്ന തിയറ്റർ സ്കെച്ചിൻ്റെ പ്രദർശനവും മേളയുടെ ഭാഗമായി നടക്കും.
കേരളത്തിൽ നിന്നും മൂന്നു പേരെയാണ് തിയറ്റർ സ്‌ക്ചസ് തയാറാക്കാൻ തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആ മൂന്നു പേരിൽ ഒരാൾ നാടക് കൊയിലാണ്ടിയുടെ പ്രസിഡണ്ട്, ചിത്രകാരൻ, നടൻ, സംവിധായകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കീഴരിയൂർ സ്വദേശിയായ സജീവ് കീഴരിയൂർ ആണ്. നാടക ലോകത്ത് അറിയപ്പെടുന്ന അഭിനേതാവ് അടാട്ട് ഗോപാലനും നാടകരംഗത്ത് പാട്ടും അഭിനയവും സംവിധാനവും തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്‌തനായ വിജേഷ് കെ.വി യുമാണ് മറ്റു രണ്ടുപേർ. ചിത്രമെഴുത്തിൽ തൻ്റേതായ ഒരു ശൈലിയുടെ ഉടമയാണ് സജീവ് കീഴരിയൂർ.







