കേരള സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ചെങ്ങോട്ടുകാവിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യവുമായ എം.കെ. സത്യപാലൻ മാസ്റ്ററെ സംഘടനയുടെ 29ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ, സംസ്ഥാന നേതാക്കൾ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പി കുമാരൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സോമൻ ചാലിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ രതീശൻ മാസ്റ്റർ പൊന്നാട അണിയിക്കുകയും, വൈസ് പ്രസിഡൻ്റ് മേജർ ജനറൽ ശ്രീമതി പി പത്മിനി മൊമെൻ്റോ നൽകുകയും ചെയ്തു. സംഘടനയുടെ മുതിർന്ന നേതാവ് പൂതേരി ദാമോദരൻ നായർ, സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണൻ, കെ.വി. ബാലൻ കുറുപ്പ്, കെ.എം. ശ്രീധരൻ, വയോജന ശബ്ദം മാസികയ്ക്ക് വേണ്ടി മുകുന്ദൻ മാസ്റ്റർ, കെ.കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ , പി.കെ. രാമചന്ദ്രൻ നായർ, എന്നിവരും മാസ്റ്ററുടെ കുടുംബാംഗങ്ങളും സംസാരിച്ചു. നോവലിസ്റ്റും ചെറുകഥാകൃത്തും ആയ കുറ്റിയിൽ എം.പി. ശ്രീധരൻ തന്റെ ദൂതലക്ഷണം എന്ന നോവലിൻ്റെ സൗജന്യ കോപ്പി ചടങ്ങിൽ വിതരണം ചെയ്തു.







