കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) പതിനഞ്ചാമത് കൊയിലാണ്ടി മേഖലാ സമ്മേളനം ജനുവരി 19, 20 തീയതികളിൽ കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ നടക്കും. മേഖല സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 19ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കേരള വിഷൻ കേബിൾ ഓപ്പറേറ്റേഴ്സ് കുടുംബ സംഗമവും അനുമോദന സായാഹ്നവും നടക്കും. പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ തസ്‌ലീന ടീച്ചർ മുഖ്യാതിഥിയാവും. സി ഓ എ മേഖല, ജില്ല, സംസ്ഥാന നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മാജിക്ക് അവതരിപ്പിക്കും.
സംസ്ഥാന ജില്ലാ കലാമേളകളിൽ വിജയികളായ അംഗങ്ങളുടെ സ്റ്റേജ് പ്രോഗ്രാമുകളും കൊയിലാണ്ടി യേശുദാസ് നയിക്കുന്ന ഗാനമേളയും നടക്കും.
മേഖലാ സമ്മേളന ദിവസമായ 20ന് കാലത്ത് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന മേഖലാ സമ്മേളനം കേരള വിഷൻ ന്യൂസ് ചെയർമാൻ ശ്രീ സിബി പിഎസ് ഉദ്ഘാടനം ചെയ്യും. ആദരണീയ വ്യക്തിത്വങ്ങൾക്ക് ഉപഹാര സമർപ്പണവും നടക്കും. ചടങ്ങിന് മേഖലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.
പ്രസ് മീറ്റിൽ അബ്ദുറഹ്മാൻ (കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രസിഡണ്ട്), ശ്രീരാജ് പി (മേഖലാ കമ്മിറ്റി സെക്രട്ടറി) സതീശൻ പൊയിൽകാവ് (ജനറൽ കൺവീനർ സ്വാഗതസംഘം) എന്നിവർ പങ്കെടുത്തു.







