കോഴിക്കോട് : മുൻ കേന്ദ്ര മന്ത്രിയും ലോകസഭാ പ്രതിപക്ഷ നേതാവും എ ഐ സി സി ജനറൽ സെക്രട്ടറിയും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ ട്രഷററുമായിരുന്ന സി എം സ്റ്റീഫന്റെ നാല്പത്തി രണ്ടാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാൻ ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാമകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീവത്സൻ പടാറ്റ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പദ്മകുമാർ, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, ടി ടി മുഹമ്മദ് സലീം, പി ടി മനോജ്, എ കെ മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.







