കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ
കൊടിയേറ്റം നടന്നു. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചുറ്റുവിളക്ക്. 20-ന് കാലിക്കറ്റ് യുവ ഇവൻ്റ്സിൻ്റെ മ്യൂസിക്കൽ നൈറ്റ്.
21-ന് ഇളനീരാട്ടം, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, അനന്തു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാക്ഷര നാമയജ്ഞം, രാത്രി കാവുതീണ്ടൽ, തിറയാട്ടങ്ങൾ. 22-ന് ഇളനീർക്കുല വരവുകൾ, ഗുളികന് ഗുരുതി തർപ്പണം, മുൻതിരി തെളിയിക്കൽ, തിറയാട്ടങ്ങൾ, കനലാട്ടം. 23 – ന് പുലർച്ചെ ഗണപതിയാട്ടം, പൊട്ടൻ ദൈവത്തിന്റെ തിറ, കരിമരുന്ന് പ്രയോഗം, വാളകം കൂടൽ എന്നിവയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ അവഗണനക്കെതിരെ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

Next Story

ജനശ്രീ സംസ്ഥാന സമ്മേളനം വിജയിപ്പിക്കും – കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ സംഗമം

Latest from Local News

ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മാത്തമാറ്റിക്സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം, എന്‍സി.എ-എസ്.ടി, കാറ്റഗറി നമ്പര്‍: 550/2024), മാത്തമാറ്റിക്‌സ് ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ബി

ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ഹിന്ദി-മലയാളം സിനിമയുടെ പുതിയ മാനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയസെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. റാഞ്ചി ലയോള കോളേജ് ഓഫ് എജ്യുക്കേഷനിലെ റിട്ട.

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ താമസസ്ഥലത്ത് ബീഹാർ സ്വദേശി മരിച്ച നിലയിൽ

സുനിൽ കുമാർ റിഷിദേവ് ( 23 ) ദേശീയപാത നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത വാഗാഡ് കമ്പിനിയുടെ സിവിൽ വർക്കറായി ജോലി ചെയ്യുന്ന