പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിന്ധ്യ മേരി ജോണ്‍ അധ്യക്ഷയായി. അഡീഷണല്‍ ഡി.എം.ഒയായ വി പി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ കെ.പി നാരായണന്‍, കെ.ടി മുഹ്സിന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് പ്രമോദ്, എന്‍.എന്‍.എസ് പ്രോഗ്രാം ഓഫീസര്‍ നൗഷാദ്, പാലിയേറ്റീവ് കോഓഡിനേറ്റര്‍ ഹരിദാസ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സല്‍ട്ടന്റ് സി ദിവ്യ തുടങ്ങിയവര്‍ സംസാരിച്ചു. ‘പാലിയേറ്റീവ് പരിചരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക്’ എന്ന വിഷയത്തില്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ റാന്‍ഡോള്‍ഫ് വിന്‍സന്റ് ക്ലാസെടുത്തു. സ്‌കൂളിലെ അധ്യാപകരും വിദ്യര്‍ഥികളും പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തും കാവ് പരദേവത ക്ഷേ ത്രോത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ തന്ത്രി ചവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് കുബേരൻ
ഇൻ്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, കൊയിലാണ്ടിയോടുള്ള അവഗണന അവസാനിപ്പിക്കുക, ഷാഫി പറമ്പിൽ എം.പി യുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡി
കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുമ്പോൾ കോൽക്കളിയിൽ അൽ മുബാറക് കളരി സംഘത്തിന് കീഴിൽ പരിശീലനം ലഭിച്ച കാസർകോഡ്
ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ഒത്തൊരുമ എന്ന പേരിൽ വളണ്ടിയർമാരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. കൈൻഡ്
കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.







