കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ഗാന്ധി റോഡ് കെ.എസ്.ഇ.ബി.എഞ്ചിനിയേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പ് കെ.എസ്.ഇ.ബി. ഉത്തര മേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനിയർ കെ.എസ്. രജിനി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. സജിത്ത് കണ്ണോത്ത് , സി.അരവിന്ദാക്ഷൻ, കെ.വിജയൻ, ഇ.പി. ചന്ദ്രശേഖരൻ, കെ. സുരേഷ് ബാബു, ടി.എൻ.അഖിൽ നാഥ് എന്നിവർ പ്രസംഗിച്ചു. പൊതുജനങ്ങളും, ജീവനക്കാരും പെൻഷൻകാരുമായി 200 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.







