പേരാമ്പ്ര:മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു പേരാമ്പ്രയിൽ കൺവെൻഷൻ നടത്തി. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് സി.പി.എ ഹമീദ് ഉദ്ഘാടനം ചെയ്തു. എം.കെ .സി കുട്യാലി അധ്യക്ഷനായി. ഈ മാസം 20 ന് പേരാമ്പ്ര കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണം വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ: എം റഹ്മത്തുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ.റസാഖ് മാസ്റ്റർ, ഡി.സി.സി ജന:സെക്രട്ടറി നിജേഷ് അരവിന്ദ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, സാഹിർ പാലക്കൽ, ടി.പി എം ജിഷാൻ, അഡ്വ:ഫാത്തിമ തഹ്ലിയ എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.ഇ.ഷാഹി മാസ്റ്റർ, കെ.ടി കുഞ്ഞമ്മത്, ചന്ദ്രൻ കല്ലൂർ, സി.സി അമ്മത്, റാഫി കക്കാട്, മുജീബ് കോമത്ത്, ടി.കെ നഹാസ്, കോമത്ത് കുഞ്ഞിമൊയ്തി, പി.കെ റഹിം, കെ.കെ ഫൈസൽ, ടി.സി മുഹമ്മദ്, എം.കെ മജീദ്, മുക്താർ, മൊയ്തി കക്കിന കണ്ടി, എൻ.കെ അസീസ്, സക്കീന ഗഫൂർ, സലീന ഷമീർ, പി.ബുഷറ സംസാരിച്ചു. ഭാരവാഹികൾ :എം.കെ.സി കുട്യാലി (ചെയർമാൻ), കെ.ടി കുഞ്ഞമ്മദ് (ജന: കൺ), സി.പി.എ ഹമീദ് (വർക്കിംങ്ങ് ചെയർമാൻ), റാഫി കക്കാട് (വർക്കിംങ്ങ് കൺവീനർ), സവാദ് (ട്രഷറർ)
Latest from Local News
കന്നൂര് : ദീർഘകാലം പാരലൽ കോളേജ് അദ്ധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടിൽ സുധാകരൻ ( 74 ) അന്തരിച്ചു. പരേതരായ
റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM
വള്ളിക്കുന്ന് നെറുംകൈത കോട്ടയിൽ പാട്ടുത്സവത്തോടനുബന്ധിച്ച് പ്രത്യേക ഗണപതി പൂജയ്ക്കായി എത്തിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആന ചരിഞ്ഞു. കോഴിക്കോട് ബാലുശ്ശേരി പ്രഭാകരൻ്റെ







