സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം അജയ് ആവള നിർവഹിച്ചു. പേരാമ്പ്ര അഗ്നിസുരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ റഫീഖ് കാവിൽ അഗ്നിസുരക്ഷാ, ദുരന്ത നിവാരണ പ്രഥമശുശ്രൂഷ ക്ലാസ്സിന് നേതൃത്വം നൽകി.

പാചകവാതക ലീക്ക് അപകടങ്ങളെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചും വിവിധതരത്തിലുള്ള റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ, ജീവൻ രക്ഷാ പ്രവർത്തനമായ സി.പി. ആർ നൽകുന്നതെങ്ങനെ തുടങ്ങി നിരവധി ഗൃഹ സുരക്ഷാ, ജീവൻ രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു.

സമ്മാന കൂപ്പൺ നറുക്കെടുപ്പ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കറുത്തേടത്ത് കുഞ്ഞിക്കണ്ണൻ നിർവഹിച്ചു. പ്രദേശത്തെ അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, വിവിധ കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വായനശാല വൈസ് പ്രസിഡണ്ട് അഖിൽ ബി.പി അധ്യക്ഷത വഹിച്ചു. അശോകൻ കിഴക്കയിൽ സ്വാഗതവും കെ സി നാരായണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മുതിർന്ന പത്രപ്രവർത്തകനും കണ്ണൂർ പ്രസ് ക്ളബ്ബ് മുൻ പ്രസിഡൻ്റുമായ ഒ കരുണൻ അന്തരിച്ചു

Next Story

64ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം നടത്തി

ജീവനക്കാരുടെ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന ജനവിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം. തടഞ്ഞുവെച്ച ആനുകുല്യങ്ങൾ