കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി എം ഷാജി, എ.ടി.ഒ രഞ്ജിത്ത്, ഇന്‍സ്‌പെക്ടര്‍ ഇന്‍-ചാര്‍ജ് എസ് ഷിബു എന്നിവര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ബസ് സര്‍വീസുകള്‍ക്ക് ധാരണയായത്. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടുകളില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുലര്‍ച്ചെ വടകരയില്‍നിന്ന് ആരംഭിച്ച് രാവിലെ 10 മണിയോടെ മൈസൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിക്കുക.

മണിയൂര്‍, വേളം ഗ്രാമപഞ്ചായത്തുകളിലെ ഗതാഗത പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാവിലെ വടകരയില്‍നിന്ന് മണിയൂരിലേക്ക് പുതുതായി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചതായി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുറമേരി ഗ്രാമപഞ്ചായത്തില്‍ ഗ്രാമവണ്ടി സര്‍വീസ് നടപ്പാക്കിയതോടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുറ്റ്യാടി റൂട്ടിലെ രാത്രികാല യാത്രാദുരിതം പരിഹരിക്കാന്‍ ബസ് സര്‍വീസുകളുടെ ആവശ്യകത എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വടകരയില്‍നിന്ന് കുറ്റ്യാടി വഴി മൈസൂരുവിലേക്ക് ബസ് സര്‍വീസുകള്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു

Leave a Reply

Your email address will not be published.

Previous Story

യാത്രക്കിടെ അത്തോളി സ്വദേശിയുടെ കൈചെയിൻ നഷ്ടപ്പെട്ടു

Next Story

കൊയിലാണ്ടി ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ അന്തരിച്ചു

Latest from Main News

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി

ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി. കേരളത്തിൻ്റെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടലിൻ്റെയും വിജയം നേരിട്ടറിയാനാണ് വൈസ്