കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോടും (പെൺകുട്ടികൾ) ഫൈനലിൽ പ്രവേശിച്ചു.
ഇന്ന് നടന്ന ആദ്യ ആൺകുട്ടികളുടെ സെമി ഫൈനലിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടി 66 -48 നു സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുളിങ്കുന്നിനെ പരാജയപെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ്, നെല്ലിക്കുന്ന് ജിവി എച്ച്എസ്എസ്, മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് എന്നിവയുടെ വിജയികളെ നേരിടും.
രണ്ടാമത് നടന്ന പെൺകുട്ടികളുടെ ആദ്യ സെമി ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് 53 -30 നു ജിവി എച്ച്എസ്എസ് കണ്ണൂരിനെ പരാജയപ്പെടുത്തി. ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി, സേലം സെന്റ് ജോസഫ്സ് എച്ച്എസ് എസ് വിജയികളെ നേരിടും. ഞായറാഴ്ച രാത്രി വൈകി നടന്ന ക്വാർട്ടർ ഫൈനലിൽ ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി 45-26 നു സെന്റ് തെരേസസ് എറണാകുളത്തെ പരാജയപ്പെടുത്തി.
ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനലിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മന്നാനം (61-27) നു കോഴിക്കോട് സിൽവർ ഹിൽ പബ്ലിക് സ്കൂളിനെപരാജയപ്പെടുത്തിയപ്പോൾ സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് ലിറ്റൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടി സെമി ഫൈനലിൽ പ്രവേശിച്ചത്.







