ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ജാമ്യം 16ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എസ് ഐ ടി കസ്റ്റഡിയില്‍ തുടരും. അറസ്റ്റ് ചെയ്ത് ആവശ്യമായ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്, ഇനി കസ്റ്റഡിയുടെ ആവശ്യമില്ല എന്ന് പ്രതിഭാഗം വാദം കോടതി പാടെ തള്ളി.
പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ ഹർജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. കസ്റ്റഡിയിൽ വിട്ടുകിട്ടിയതോടെ രാഹുലുമായി എസ് ഐ ടി തെളിവെടുപ്പ് ഉടനുണ്ടാകും. പാലക്കാട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.







