സൈമ ലൈബ്രറി ചെങ്ങോട്ടുകാവിന്റെ ഈ വർഷത്തെ സൂര്യ പ്രഭ പുരസ്‌കാരം കെ. ഗീതാനന്ദൻ മാസ്റ്റർക്ക്. കൊയിലാണ്ടി മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം, മികച്ച അധ്യാപകൻ കഴിവുറ്റ സംഘാടകൻ, പൊതു വിഷയങ്ങളിലെ സജീവ ഇടപെടൽ, ദേശീയപാത വികസനം പൊയിൽക്കാവ് അണ്ടർപാസിന് വേണ്ടി പൊതുജനങ്ങളെ സംഘടിപ്പിച്ചുള്ള പ്രക്ഷോഭത്തിന് നേതൃത്വപരമായ പങ്ക്, ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വണ്ടികൾ നിർത്താത്തതിന് എതിരെയുള്ള സമരത്തിലെ മുന്നണി പോരാളി, കഴിഞ്ഞ ഭരണസമിതിയിലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ചെങ്ങോട്ടുകാവ് ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം ലഭിക്കാനും, നിരവധി അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം ഉണ്ടാക്കാൻ അഹോരാത്രം പ്രയത്നിച്ച വ്യക്തി. ഒരു നാടിന്റെ ശ്രദ്ധാകേന്ദ്രമായ ജ്വാല ലൈബ്രറിയെ ഉന്നതങ്ങളിൽ എത്തിക്കുന്നതിന് വലിയ പങ്കുവഹിച്ചു. കില ഫാക്കൽറ്റി, തിരികെ സ്കൂളിലേക്ക് പദ്ധതിയുടെ മികച്ച സംഘാടകൻ. അങ്കണവാടി കലോത്സവം, കേരളോത്സവം, കുടുംബശ്രീ കലോത്സവം എന്നീ പരിപാടികളുടെ ചുക്കാൻ പിടിക്കുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം (ആശ്വാസം പാലിയേറ്റീവ്, സുരക്ഷാപാലിയേറ്റീവ്) പെൻഷൻകാരെ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. എ.കെ.ജി ഫുട്ബോൾ ടൂർണ്ണമെന്റ് അടക്കം വിവിധ കായിക മത്സരങ്ങളിലെ സംഘാടനത്തിലെ പങ്കാളിത്തം, ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം. എല്ലാത്തിലും ഉപരി ചെങ്ങോട്ടുകാവിലെ കുഞ്ഞു വിഷയങ്ങൾ മുതൽ എല്ലാത്തിലും ഇടപെടുന്ന, ആർക്കും ഏതു വിഷയത്തിനും ഏത് സമയത്തും സമീപിക്കാവുന്ന വ്യക്തിത്വം. കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയും ചെയ്യുന്ന പൊയിൽക്കാവിന്റെ ചിരിക്കുന്ന മുഖമാണ് കെ. ഗീതാനന്ദൻ മാസ്റ്റർ.
Latest from Local News
മേപ്പയ്യൂർ : സജീവ കോൺഗ്രസ് പ്രവർത്തകൻ പുളിക്കൂൽ താഴെകുനി ചോയി (82) അന്തരിച്ചു. ഭാര്യ ജാനകി. മക്കൾ ലീല (കൽപ്പത്തൂര്), പി
കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്
പെരുവട്ടൂർ കുനിയിൽ ബീവി (68) അന്തരിച്ചു. ഭർത്താവ് പരേതനായ മഹമൂദ്. മക്കൾ ജാഫർ (ഖത്തർ), റഷീദ് (മലേഷ്യ). സഹോദരൻ ജെ വി
കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്
സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം







