രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും

കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ച ടോൾപിരിവ് സംബന്ധിച്ച് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കത്തുനൽകും.

ടോൾപിരിവിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ട്രയൽറൺ നടത്തി സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരിശോധിച്ചു. പന്തീരാങ്കാവ് കൂടത്തുംപാറയിലാണ് ടോൾപ്ലാസ. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലേ കൺസ്ട്രക്ഷൻസിനാണ് ചുമതല. മൂന്നുമാസത്തേക്കാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാൽ വീണ്ടും ടെൻഡർവിളിക്കും. അപ്പോൾ നിരക്കിൽ മാറ്റംവരും.തലശ്ശേരി-മാഹി ബൈപ്പാസിൽ തിരുവങ്ങാട് മാത്രമാണ് ഇപ്പോൾ ടോൾപിരിവ് തുടങ്ങിയത്.
രാമനാട്ടുകര-കുറ്റിപ്പുറം റീച്ചിൽ വെട്ടിച്ചിറയിലും ടോൾപ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂർ-വെങ്ങളം റീച്ചിൽ അഴിയൂരിലെ മുക്കാളിയിലാണ് ഈ മേഖലയിൽ മറ്റൊരു ടോൾപ്‌ളാസ വരുന്നത്. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ യാത്രനടത്തുന്നവർ രണ്ടാമത്തെ യാത്രയ്ക്ക് ടോൾനിരക്കിന്റെ പകുതികൊടുത്താൽ മതി. അൻപതുതവണ ഒരുമാസം യാത്രനടത്തുന്നവർ നിരക്കിന്റെ മൂന്നിൽരണ്ട് കൊടുത്താൽ മതി.

ടോൾപ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസെടുത്താൽ ഒരുമാസത്തേക്ക് എത്രതവണ വേണമെങ്കിലും യാത്രനടത്താം. വാണിജ്യവാഹനങ്ങൾ അല്ലാത്തവയ്ക്ക് മാത്രമാണ് ഈ ഇളവ്. 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന വാഹന ഉടമകൾ ആധാർകാർഡുമായി വന്നാൽ ടോൾപ്ലാസയുടെ കൗണ്ടറിൽനിന്ന് പാസ് ലഭിക്കും. പാസ് എല്ലാമാസവും പുതുക്കണം.

ഫാസ്ടാഗ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ടോൾപിരിവിൽ കൂടുതൽ ഇളവുകളുള്ളത്. മൂവായിരം രൂപയുടെ വാർഷികപാസിന് ഇരുനൂറുതവണ യാത്രചെയ്യാം. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത ഫാസ്ടാഗുള്ള നാഷണൽ പെർമിറ്റ് ഒഴികെയുള്ള വാണിജ്യവാഹനങ്ങൾക്ക് അൻപതുശതമാനം ഇളവുണ്ട്. സ്വകാര്യവാഹനങ്ങൾക്കുള്ള ഫാസ്ടാഗ് rajmargyatra എന്ന ആപ്പിൽ ലഭ്യമാണ്. ഫാസ്ടാഗില്ലെങ്കിൽ കൂടുതൽ അടയ്ക്കണം.

Leave a Reply

Your email address will not be published.

Previous Story

എ.കെ. ബാലൻ്റെ പ്രസ്താവന ബി.ജെ.പി സ്വാഗതം ചെയ്തത് , സി. പി എം. ബി.ജെ.പി കൂട്ടു കെട്ടിൻ്റെ തെളിവ് :സി.പി. എ അസീസ്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

Latest from Main News

ഇ എം എം ആർ സി ക്ക് അന്താരാഷ്ട്ര ഡോക്യുമെന്ററി പുരസ്‌ക്കാരം

ബംഗ്ലാദേശിലെ ആറാമത് ബോഗറെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ( ( Bogura International Film Festival) മികച്ച അന്താരാഷ്ട്ര ഡോക്യൂമെന്ററിക്കും ഡോക്യൂമെന്ററി

ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദര്‍ശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി

മകരവിളക്ക്: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ 14-ന്

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന്

കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു