എ.കെ. ബാലൻ്റെ പ്രസ്താവന ബി.ജെ.പി സ്വാഗതം ചെയ്തത് , സി. പി എം. ബി.ജെ.പി കൂട്ടു കെട്ടിൻ്റെ തെളിവ് :സി.പി. എ അസീസ്

പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ് എ.കെ ബാലൻ്റെ വർഗ്ഗീയ പ്രസ്താവ നയെ അനുകൂലിച്ച ബിജെപി
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെ ടുപ്പിൽ ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ടിൻ്റെ തെളിവാ ണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് പ്രസ് വിച്ചു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനി ധികൾക്ക് പേരാമ്പ്ര നിയോജക മണ്ഡലം വനിതാലീഗ് നൽകിയ സ്വീകരണവും കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . മലയാളികൾ മറക്കാൻ ശ്രമിക്കുന്ന മാറാട് കലാപം ഓർമ്മപ്പെടുത്തി വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി വോട്ട് തട്ടാനുള ശ്രമമാണ് സി.പി എം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജക മണ്ഡലം വനിതാലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി .സി.എച്ച് ഇബ്രാഹിം കുട്ടി, എം കെ സി കുട്യാലി, സൗഫി താഴക്കണ്ടി, സൽമ നൻമനക്കണ്ടി, എ.വി സക്കീന, കുഞ്ഞയിഷ ചേനോളി, സീനത്ത് തറമ്മൽ, ഫാത്തിമത്ത് സുഹറ, എം.എം ആയിഷ എന്നിവർ സംസാരിച്ചു.ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ വാഴയിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അസീഫ പടന്നയിൽ, പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വഹീദ പാറേമ്മൽ, അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സീനത്ത് വടക്കയിൽ, സ്റ്റിജ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ നാസിദ വി കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി മുംതാസ്, ജംഷിയ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

Next Story

രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും

Latest from Local News

കീഴരിയൂർ വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത അന്തരിച്ചു.

കീഴരിയൂർ : വടക്കുംമുറിയിലെ മതുമ്മൽതാഴ പ്രസീത (44 )അന്തരിച്ചു. ഭർത്താവ്:ബാബു. മക്കൾ:നേഹ,നിവിൻ. മരുമകൻ:രാഹുൽ പേരാമ്പ്ര.അമ്മ :അമ്മാളു. സഹോദരങ്ങൾ: പ്രതീപൻ,പ്രമീള.

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ അന്തരിച്ചു

തിരുവങ്ങൂർ ദേവികയിൽ കണ്ടോത്ത് ചന്ദ്രദാസൻ(71) അന്തരിച്ചു. പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ കെ എം പ്രേമ (കൊയിലാണ്ടി എൽ ഐ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.     1.കാർഡിയോളജി വിഭാഗം ഡോ:പി. വി. ഹരിദാസ്

പറേച്ചാൽ ദേവി ക്ഷേത്രം ഉത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ

നടേരി : കാവും വട്ടം പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം ഫെബ്രുവരി രണ്ടു മുതൽ ആറു വരെ ആഘോഷിക്കും.രണ്ടിന് കലവറ നിറയ്ക്കൽ, ലളിതാസഹസ്രനാമാർച്ചന

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം സീനിയർ സിറ്റിസൺ ഫോറം തിക്കോടി

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ