അരിക്കുളം എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 മുതൽ 28 വരെ ആഘോഷിക്കും.22 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം, രാത്രി ഏഴ് മണിക്ക് പ്രമോദ് ഐക്കരപ്പടിയുടെ ആദ്ധ്യാത്മിക പ്രഭാഷണം. 23 ന് രാത്രി എഴ് മണിക്ക് സന്തോഷ് കൈലാസ് അവതരിപ്പിക്കുന്ന സോപാന സംഗീതം, രാത്രി എട്ട് മണി മുതൽ ക്ഷേത്ര വനിതാ വേദി ഒരുക്കുന്ന തിരുവാതിരക്കളി, 24 ന് രാത്രി എഴ് മണി നട്ടത്തിറ, എട്ട് മണിക്ക് ഗാനമേള, 25ന് രാവിലെ പുന:പ്രതിഷ്ഠാചടങ്ങുകൾക്ക് തന്ത്രി പാതിരശ്ശേരി നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട്. മൂന്ന് മണി വലിയ വട്ടളം ഗുരുസി. തുടർന്ന് തേങ്ങയേറും പാട്ടും ചടങ്ങുകൾ. രാത്രി എഴ് മണി തായമ്പക, എട്ട് മണി നട്ടത്തിറ, രാത്രി 11 മണി തേങ്ങയേറ്. 26 ന് വൈകുന്നേരം തായമ്പക, രാത്രി എട്ടിന് നട്ടത്തിറ. 10 മണി തിറഉണർത്തൽ, 27ന് ഉച്ചയ്ക്ക് വെള്ളാട്ട് പള്ളിവേട്ട, ആലിൻകീഴ് മേളം, ഇളനീർക്കുല വരവുകൾ, തായമ്പക, പടിക്കൽ എഴുന്നള്ളത്തിന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 70 മേള പ്രമാണിമാർ ഒരുക്കുന്ന മേളപ്പെരുക്കം, രാത്രി 11 മണിക്ക് അഴിനോട്ടം തിറ, ഭഗവതിത്തിറ, പരദേവതയുടെ നട്ടത്തിറ, 28ന് പുലർച്ചെ മൂന്ന് മണി പൂക്കലശം വരവ്, 4 മണിക്ക് അഴിമുറിത്തിറ, തുടർന്ന് ഭഗവതിത്തിറ, നാഗത്തിറ. രാവിലെ ഒൻപത് മണിക്ക് വലിയ തിറ, വൈകുന്നേരം കുളിച്ചാറാട്ട്, വാകമോളി വിഷ്ണു ക്ഷേത്രത്തിലേക്ക്. കോമരം കൂടിയ വിളക്ക് രാത്രി 10 മണിക്ക് വാളകം കൂടൽ ചടങ്ങോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.
Latest from Local News
നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും
2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്







