കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തിരഞ്ഞെടുത്തു
ധനകാര്യം : സി ടി ബിന്ദു (വൈസ് ചെയർപേഴ്സൺ)
വികസനം : എ സുധാകരൻ
ആരോഗ്യം : എ പി സുധീഷ്
പൊതുമരാമത്ത് : എം ദൃശ്യ
ക്ഷേമകാര്യം: രമ്യ പണ്ടാരക്കണ്ടി
വിദ്യാഭ്യാസം: കെ എം നജീബ്
ഇടത് പക്ഷത്തിന് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി എഫിന് നൽകേണ്ടി വന്നു.
എ.സുധാകരൻ, എ.പി. സുധിഷ് രമ്യ പണ്ടാരക്കണ്ടി എന്നിവർ എൽ ഡി എഫും എം.ദൃശ്യ, കെ.എം നജീബ് എന്നിവർ യു ഡി എഫ് പക്ഷത്തും നിന്നുള്ളവരാണ്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെ നേരത്തെ തെരഞെടുത്തിരുന്നു. നഗരസഭാ വൈസ് ചെയർപേഴ്സണായി തെരഞെടുക്കപ്പെട്ട സി.ടി. ബിന്ദുവാണ് ധനകാര്യ കമ്മറ്റി ചെയർപേഴ്സൺ.







