ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിൻ്റെ പേരിൽ വിദ്യാഭ്യാസ മേഖലയെ ചുവപ്പ് വത്ക്കരിക്കാനുള്ള നീക്കം ചെറുക്കുമെന്ന് കെപിഎസ് ടി എ സംസ്ഥാന സെൽ കൺവീനർ മനോജ് കൈവേലി പറഞ്ഞു. കെപിഎസ് ടി എ കുന്നുമ്മൽ ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഎസ് എസ്, യുഎസ് എസ് പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജി. കെ. വരുൺ കുമാർ അദ്ധ്യക്ഷനായി. ജില്ല ജോയിൻ്റ് സെക്രട്ടറി വി.വി ജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജി. എസ്. ദീപ്തി, പി.പി. ദിനേശൻ, ഇ. ഉഷ, ടി.വി. രാഹുൽ, ഹാരിസ് വടക്കയിൽ, എസ്.എസ്. അമൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ടി. സുധീരൻ (പ്രസി) അഖിൽ ഹരികൃഷ്ണൻ (ജന:സെക്ര) ഇ. സി. മജീദ് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.







