ദേശീയപാത 66-ന്‍റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ്‌ വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം

ദേശീയപാത 66-ന്റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ്‌ വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തും. ബൈക്കുകൾ, ഓട്ടോ റിക്ഷകൾ, ട്രാക്ടറുകൾ എന്നിങ്ങനെ വേഗപരിധി കുറവുള്ള വാഹനങ്ങൾ മെയിൻ റോഡിൽ പ്രവേശിക്കാൻ പാടില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.  അമിത വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരിപ്പാതയിലെ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വേഗം കുറഞ്ഞ വാഹനങ്ങൾ നിരോധിക്കുന്നത്.

നിയന്ത്രണമുള്ള വാഹനങ്ങൾ യാത്രയ്ക്കായി നിർബന്ധമായും സർവീസ് റോഡുകളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. ഇതിനായുള്ള സൂചനാ ബോർഡുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു തുടങ്ങി. മലപ്പുറം ജില്ലയിലെ ചേളാരി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇത്തരം ബോർഡുകൾ നിലവിൽ വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ബോർഡുകൾ സ്ഥാപിക്കും.

നിയമലംഘനം നടത്തുന്നവരെ കണ്ടെത്താൻ പാതയിലുടനീളം എഐ (AI) ക്യാമറകളും സിസിടിവി ക്യാമറകളും സജ്ജമാക്കും. നിയന്ത്രണം ലംഘിച്ച് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര – മുച്ചക്ര വാഹന ഉടമകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പും പൊലീസും പിഴ ഈടാക്കും.

നിലവിൽ പലയിടങ്ങളിലും സർവീസ് റോഡുകൾക്ക് വീതി കുറവായത് തിരക്ക് വർധിക്കുന്നുണ്ട്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ദേശീയപാത അതോറിറ്റി നിയന്ത്രണ തീരുമാനമെടുത്തത്. പാത ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ പരിശോധന കൂടുതൽ കർശനമാക്കും.

Leave a Reply

Your email address will not be published.

Previous Story

സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം ആചരിച്ചു

Next Story

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

Latest from Main News

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി

വിവാദങ്ങൾക്കിടെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ വേദി 15ന് താമര എന്ന പേര് നൽകി.  സംസ്ഥാന കലോത്സവത്തിനായി സജ്ജമാക്കിയ തൃശൂരിലെ

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി നിജപ്പെടുത്തി ഹൈക്കോടതി.  വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി തലസ്ഥാനത്തെത്തും. രാത്രി

കൊയിലാണ്ടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ.ലോഹ്യ വരുമോ?

കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയെ രംഗത്തിറക്കാന്‍ എല്‍ ഡി എഫ് ആലോചിക്കുന്നു. ആര്‍ ജെ

ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി റദ്ദാക്കി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് നൽകിയ അപ്പീലിൽ ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അധികാരം ഹൈക്കോടതി ഡിവിഷൻ