സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി  യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഥമ ചെയർമാനും ആയിരുന്ന സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം ആചരിച്ചു. ആദർശത്തിന്റെ കരുത്തും യുവത്വത്തിൻ്റെ ശക്തിയുമായി പ്രവർത്തിച്ച സി.എച്ച് ഹരിദാസ് മികച്ച സംഘാടകൻ, പ്രഭാഷകൻ, അഭിഭാഷകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ രാഷ്ട്രീയക്കാരിലെ ബഹുമുഖ പ്രതിഭയായിരുന്നു.

ആദർശ്ശാത്മകമായ നിലപാടുകൾ കൊണ്ട് ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന സി.എച്ച് ഹരിദാസിൻ്റെ ഓർമ്മകൾപുതുതലമുറയ്ക്ക് ആവേശവും പ്രതീക്ഷയുമാണ്. എസി ഷണ്മുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു അധ്യക്ഷനായിരുന്നു. കെ. കെ. നാരായണൻ മാസ്റ്റർ, ടി എൻ ദാമോദരൻ നായർ, പി എം ബി നടേരി, പി പുഷ്പജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായുള്ള ‘ഉദയ്’ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

Next Story

ദേശീയപാത 66-ന്‍റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ്‌ വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം

Latest from Local News

മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി അന്തരിച്ചു

കൊയിലാണ്ടി മുത്താമ്പി റോഡിൽ അമൃത സ്ക്കൂളിന് സമീപം വയക്കര താഴ കുനി ദേവി (79) അന്തരിച്ചു. ഭർത്താവ് പരേതനായ ശിവദാസൻ. മകൻ

നമ്പ്രത്ത്കര ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

നമ്പ്രത്ത്കരയിൽ വയനാടൻ കൃഷി രീതികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒറോക്കുന്ന് മലയിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. ബാലുശ്ശേരി പോലീസ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിലിൻ്റെ സമർപ്പണം ഫെബ്രുവരി 8 ന് നടക്കും

  ചേമഞ്ചേരി : ഉത്തര മലബാറിലെ പ്രസിദ്ധമായ ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീ കോവിലിന്റെ സമർപ്പണ ചടങ്ങ് ഫെബ്രുവരി

ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ലേബറർ നിയമനം

ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ ലേബറർ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജനുവരി 17 ന് രാവിലെ