നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അടക്കം പ്രമുഖർ കേരളത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻതൂക്കം നേടാൻ കോൺഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും.

തർക്കമില്ലാത്ത സീറ്റുകളിലെയും സിറ്റിങ് സീറ്റുകളിലെയും സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തിറക്കും. ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കാനാണ് നീക്കം.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ടീം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും. ജയസാധ്യതയും യുവാക്കൾക്കുള്ള മുൻഗണനയുമായിരിക്കും പ്രധാന മാനദണ്ഡം. എ.ഐ.സി.സി നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ്ഗഡി, കർണാടക മന്ത്രി കെ.ജെ. ജോർജ് എന്നീ ദേശീയ നേതാക്കൾ ഉടനെ കേരളത്തിലെത്തും.

സുൽത്താൻ ബത്തേരിയിൽ നടന്ന ‘ലക്ഷ്യ 2026’ നേതൃക്യാമ്പിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ചുരുങ്ങിയത് 100 സീറ്റുകൾ നേടി ഭരണം പിടിച്ചെടുക്കുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം. നിലവിലെ സർവ്വേകൾ പ്രകാരം 75 സീറ്റുകൾ വരെ കോൺഗ്രസിന് ഉറപ്പിക്കാമെന്നാണ് എ.ഐ.സി.സി കണക്കു കൂട്ടുന്നു.

പ്രചാരണത്തിനായി രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയവർ കേരളത്തിൽ സജീവമായി ഉണ്ടാകും. ജനുവരി 19-ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘മഹാപഞ്ചായത്ത്’ പ്രചാരണത്തിന് ആവേശം പകരും. ഡി.സി.സികൾ നൽകുന്ന പട്ടികകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം ഹൈക്കമാൻഡ് അന്തിമ അനുമതി നൽകും.

Leave a Reply

Your email address will not be published.

Previous Story

കൊല്ലത്തെ നമ്പ്യാക്കൽ സോമന്റെ നാലാം ചരമവാർഷികം ആചരിച്ചു

Next Story

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് 15 സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് റെയിൽവെ

Latest from Main News

വനിതകൾക്ക് സ്വിഫ്റ്റ് ബസിൽ ഡ്രൈവർ കം കണ്ടക്ടർ ആകാൻ അവസരം

കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പോറ്റിക്ക്

ദേശീയപാത 66-ന്‍റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ്‌ വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം

ദേശീയപാത 66-ന്റെ പുതുതായി നിർമിച്ച ആറുവരി മെയിൻ കാരിയേജ്‌ വേയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോ റിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തും. ബൈക്കുകൾ, ഓട്ടോ

ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായുള്ള ‘ഉദയ്’ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി

ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തങ്ങളുടെ ഔദ്യോഗിക മാസ്‌കോട്ട്