തിരുവങ്ങൂരിൽ 12.45 ഗ്രാം എൻ ഡി എം എ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ പൊങ്ങോട്ട് പറമ്പ് മുഹമ്മദ് ആഷിലിനെയാണ് പോലിസ് പിടികൂടിയത്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിലിൻ്റെ കീഴിലുള്ള ജില്ല ഡാൻസാഫ് സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എസ്. ഐമാരായ സുജിലേഷ്, കെ.പി.ഗിരീഷ്, എ എസ് ഐ മാരായ വിജു, മനോജ്, സീനിയർ സിവിൽ പോലീസ് നിഖിൽ, ഡാൻസാഫ് സ്ക്വാഡ് എസ് ഐ മനോജ് രാമത്ത്, എ എസ് ഐമാരായ വി.വി.ഷാജി, വി.സി. ബിനീഷ്, ടി.കെ.ശോഭിത്ത്, ഇ.കെ. അഖിലേഷ് , ബി.എസ്. ശ്യാംജിത്ത്, അതുൽ
എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.







